കൊല്ലം: കേന്ദ്രത്തില്‍ ഭരണം പിടിച്ചാല്‍ എന്‍കെ പ്രേമചന്ദ്രന്‍ മന്ത്രിയാകുമെന്ന് കെ മുരളീധരന്‍ പരോക്ഷ സൂചന നല്‍കിയതായി റിപ്പോര്‍ട്ടുകള്‍. യുഡിഎഫിന്റെ കൊല്ലം പാര്‍ലമെന്റ് കണ്‍വെന്‍ഷനിലായിരുന്നു കോണ്‍ഗ്രസ് പ്രചാരണ സമിതി അധ്യക്ഷന്‍ കൂടിയായ കെ.മുരളീധരന്റെ പ്രഖ്യാപനം. പ്രഖ്യാപനത്തെ കൈയടിയോടെയാണ് സദസ് എതിരേറ്റത്. പരാജയഭീതിമൂലമാണ് ആര്‍എസ്പി നേതാവായ എന്‍.കെ പ്രേമചന്ദ്രനെ സിപിഎം സംഘിയാക്കുന്നതെന്നും മുരളീധരന്‍ ആരോപിച്ചു.
അതേസമയം തിരഞ്ഞെടുപ്പ് പ്രചാരണം ഔപചാരികമായി ആരംഭിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.എന്‍.ബാലഗോപാല്‍ അസംബ്ലി നിയോജമണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയാക്കി.
Post Your Comments