Latest NewsKerala

പരിക്കേറ്റ യുവതി നാല് ദിവസമായി റെയില്‍വേ പ്ലാറ്റ് ഫോമില്‍

ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റതാണെന്ന് സംശയം

തിരുവല്ല : പരുക്കേറ്റ് അവശയായ നിലയിലായ യുവതി നാല് ദിവസമായി കഴിഞ്ഞത് റെയില്‍വെ പ്‌ളാറ്റ്‌ഫോമില്‍. ആരും തിരിഞ്ഞുനോക്കാത്തതിനെ തുടര്‍ന്ന് ഒടുവില്‍ പോര്‍ട്ടര്‍ വിവരം അറിയിച്ചതോടെ പിങ്ക് പൊലീസ് ആശുപത്രിയിലാക്കി. രണ്ടാം പ്ലാറ്റ്‌ഫോമിലാണ് യുവതി അവശയായി കിടന്നത്. റെയില്‍വേ പൊലീസോ ജീവനക്കാരോ അവരെ ശ്രദ്ധിച്ചില്ല. പതിവ് പരിശോധനയ്ക്കായി പിങ്ക് പൊലീസ് വാഹനം റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ ഒരു പോര്‍ട്ടറാണ് അവരെ വിവരം അറിയിച്ചത്.

പൊലീസെത്തുമ്പോള്‍ ഇവര്‍ തീരെ അവശയായിരുന്നു. ആഹാരം കഴിച്ചിട്ടും ദിവസങ്ങളായി. കണ്ണും കാലും മുറിവേറ്റു പഴുത്ത നിലയിലാണ്. തമിഴ് മാത്രം സംസാരിക്കുന്ന ഇവര്‍ ട്രെയിനില്‍ നിന്നു വീണതാണെന്നു സംശയിക്കുന്നു. 42 വയസ് തോന്നും. സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. പിങ്ക് പൊലീസ് എസ്‌ഐ ടി.ജി.വിജയമ്മ, സിപിഒ ജിജികുമാരി എന്നിവരുടെ നേതൃത്വത്തില്‍ ആംബുലന്‍സ് വരുത്തി ഇവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ചികിത്സ നല്‍കി

shortlink

Related Articles

Post Your Comments

Related Articles


Back to top button