മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ വിമാനങ്ങള്‍. ഇന്‍ഡിഗോയാണ് കൂടുതല്‍ വിമാനസര്‍വീസുകള്‍ ആരംഭിച്ചത്. കുവൈത്തിലേക്കും ദോഹയിലേക്കുമാണ് പുതിയ സര്‍വീസുകള്‍. കുവൈത്തിലേക്കുള്ള വിമാനം രാവിലെ 5.10 ന് യാത്ര ആരംഭിച്ചു. ഇത് എട്ട് മണിയോടെ കുവൈത്തിലെത്തും. തിരിച്ചുള്ള വിമാനം ഒന്‍പത് മണിക്ക് പുറപ്പെട്ട് വൈകുന്നേരം നാല് മണിയോടെ തിരികെ കണ്ണൂരില്‍ എത്തിച്ചേരുമെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി.
ദോഹയിലേക്ക് രാത്രി 7.05 നാണ് ഫ്‌ളൈറ്റുള്ളത്. ഒന്‍പത് മണിയോടെ വിമാനം ദോഹയിലെത്തു. പിറ്റേന്ന് പുലര്‍ച്ചെയാണ് വിമാനം തിരികെ എത്തുക. എയര്‍ ഇന്ത്യ എക്‌സ്പ്രസും കണ്ണൂരില്‍ നിന്ന് ദോഹയിലേക്ക് നേരത്തേ സര്‍വ്വീസ് ആരംഭിച്ചിരുന്നു.
Post Your Comments