Latest NewsNattuvartha

യുവതിയെ ഭര്‍ത്താവും സുഹൃത്തുക്കളും വെട്ടിപ്പരുക്കേല്‍പ്പിച്ചു

വഴക്കിനിടെ ഭര്‍ത്താവിന്റെ തലയില്‍ മാരക പരുക്ക്

രാജകുമാരി: കുടുംബ വഴക്കിനെത്തുടര്‍ന്ന് പിണങ്ങി സ്വന്തം വീട്ടില്‍ വന്നു നിന്നിരുന്ന ഭാര്യയെ ഭര്‍ത്താവും സുഹൃത്തുക്കളായ മൂന്ന് പേരും ചേര്‍ന്ന് വീട്ടില്‍ കയറി വെട്ടി പ്പരുക്കേല്‍പ്പിച്ചു. ഭാര്യാപിതാവിനും മാതാവിനും ആക്രമണത്തില്‍ പരുക്കേറ്റു. വഴക്കിനിടെ നിലവിളക്കുകൊണ്ടുള്ള അടിയേറ്റ ഭര്‍ത്താവിന് തലയില്‍ മാരകമായി പരുക്കേറ്റു. സംഭവത്തിനു ശേഷം സ്ഥലത്തുനിന്നും ഓടി രക്ഷപെടുവാന്‍ ശ്രമിച്ച എറണാകുളം സ്വദേശികളായ മൂന്ന് പേരെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ഇവര്‍ ക്വട്ടേഷന്‍ സംഘാംഗങ്ങളെന്ന് സംശയം. എറണാകുളം സ്വദേശി ഷിബു(40), ഭാര്യ ഷീജ(38), ഷീജയുടെ പിതാവ് മമ്മട്ടിക്കാനം കൈപ്പള്ളില്‍ ശിവന്‍, ഭാര്യ ജഗദമ്മ എന്നിവര്‍ക്കാണ് പരുക്കേറ്റത്.

ഇന്നലെ രാവിലെ ഏഴോടെയാണ് സംഭവം. പത്തു വര്‍ഷം മുന്‍പ് വിവാഹിതരായ ഷിബുവും ഷീജയും എറണാകുളത്താണ് സ്ഥിരതാമസം. ഇടയ്ക്കിടെ ഇവര്‍ തമ്മില്‍ വഴക്കുണ്ടാകുമായിരുന്നു. ഭര്‍ത്താവിന്റെ ശാരീരിക പീഡനം സഹിക്കാന്‍ വയ്യാതായ ഷീജ ഏതാനും ദിവസം മുന്‍പ് മമ്മട്ടിക്കാനത്ത് മാതാപിതാക്കളുടെ സമീപത്തേയ്ക്ക് പോന്നു. പ്രതികാരം ചെയ്യുക എന്ന ഉദ്ദേശത്തോടെ മൂന്ന് സുഹൃത്തുക്കളെയും കൂട്ടി ബുധനാഴ്ച്ച ഷിബു മമ്മട്ടിക്കാനത്ത് എത്തി. രാത്രിയില്‍ വീടും പരിസരവും സുഹൃത്തുക്കളെ കാട്ടിക്കൊടുത്തു. ഇന്നലെ രാവിലെ ഏഴോടെ വീടിന്റെ പിന്‍വാതിലിലൂടെ ഉള്ളില്‍ കയറിയ ഇവര്‍ മുറിയില്‍ നില്‍ക്കുകയായിരുന്ന ഭാര്യയെ വാക്കത്തികൊണ്ട് പിന്നില്‍ നിന്നും വെട്ടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button