ഏറെ ചര്‍ച്ചയായ ഇടമലയാര്‍ ആന വേട്ടകേസില്‍ പ്രതികളെ കസ്റ്റഡിയിലെടുക്കാന്‍ അന്വേഷണ സംംഘം കൊല്‍ക്കത്തക്ക് തിരിച്ചു. ഒളിവില്‍ കഴിയുന്ന മുഖ്യ പ്രതിയുടെ ഭര്‍ത്താവിനെയും മകളെയും കസ്റ്റഡിയില്‍ കിട്ടാനാണ് സംഘം പുറപ്പെടുന്നത്. കോടതി വഴി വനം -വന്യജീവി വകുപ്പ് ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും അനുമതി ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി.
ഇടമലയാര്‍ ആന വേട്ട കേസില്‍ മുഖ്യ പ്രതിയായ കൊല്‍ക്കത്ത തങ്കച്ചിയെന്ന സിന്ധുവിനെ അന്വോഷണ സംഘത്തിന് ഇതുവരെ പിടികൂടുവാനായിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇവരുടെ ഭര്‍ത്താവ് സുധീഷ് ബാബുവിനെയും മകള്‍ അമിതയേയും കൊല്‍ക്കത്ത റെയില്‍വേ സ്റ്റേഷനു സമീപത്തു നിന്നും കഴിഞ്ഞ ദിവസം റവന്യൂ ഇന്റിലിജന്‍സ് പിടികൂടിയത്. കോട്ടയത്തുനിന്നും ഒരു കോടിയോളം രൂപ വിലവരുന്ന ആന കൊമ്പുകളുമായി കൊല്‍ക്കത്തയില്‍ എത്തിയപ്പോഴായിരുന്നു ഇവര്‍ പിടിയിലായത്.
സിന്ധുവിനെ പിടികൂടുവാന്‍ അനേഷണ സംഘം നിരവധി തവണ കൊല്‍ക്കത്തയില്‍ പോയിരുന്നു. ഇവരുടെ ആനക്കൊമ്പ് ശില്‍പ്പ നിര്‍മ്മാണ കമ്പനിയില്‍ തിരുവനന്തപുരം വിഴിഞ്ഞം, വലിയതുറ, പേട്ട എന്നിവിടങ്ങളില്‍ നിന്നുള്ള ചിലര്‍ മുന്‍പ് ജോലി ചെയ്തിട്ടുണ്ട്. അവരെ കണ്ടെത്തി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തതങ്കിലും സ്ഥാപനമോ വീടോ കണ്ടെത്താനായില്ല. ശില്‍പ്പ നിര്‍മ്മാണത്തിനെത്തിയിരുന്നവരെ റെയില്‍വേ സ്‌റേറഷനില്‍ നിന്നും കാറില്‍ കയറ്റി ശേഷം കണ്ണുകള്‍ മൂടികെട്ടിയാണ് സ്ഥാപനത്തില്‍ എത്തിച്ചിരുന്നതെന്ന് തൊഴിലാളികള്‍ വെളിപ്പെടുത്തിയിരുന്നു.
നായാട്ടുകാരും കൊമ്പുകച്ചവടത്തിലെ ഇടനിലക്കാരും ഉള്‍പ്പെടെ 12 പേരെ പ്രാഥമിക പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് കേസിന്റെ അന്വേഷണം തുടങ്ങിയത്.പിന്നീടാണ് കേസിന് രാജ്യന്തര ബന്ധമുണ്ടെന്ന് അന്വോഷണ സംഘത്തിന് ബോധ്യമാകുകയും അന്വോഷണം കൂടുതല്‍ തലങ്ങളിലേക്ക് നീങ്ങുകയും ചെയ്തു..ഇതോടെ ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ, മുംബൈ എന്നിവിടങ്ങളിലേക്ക് അന്വോഷണം വ്യാപിപ്പിക്കുകയും ചെയ്തു.
Post Your Comments