CinemaNewsEntertainment

ഡല്‍ഹിയിലെ നിര്‍ഭയ സംഭവം വെബ്ബ് സീരീസ് ആകുന്നു

 

2012 ഡിസംബര്‍ 16നാണ് ലോക മനസാക്ഷിയെ ഞെട്ടിച്ച ഡല്‍ഹി കൂട്ടബലാത്സഗം നടന്നത്. ഇതിനെ പ്രമേയമാക്കി ഇന്തോ-കനേഡിയന്‍ സംവിധായിക റിച്ചി മെഹ്ത്തയുടെ തിരക്കഥയില്‍ നിര്‍ഭയ സംഭവം വെബ് സീരിസാകുന്നു. ഡല്‍ഹി ക്രൈം എന്ന് പേരിട്ടിരിക്കുന്ന ചിത്രം നെറ്റ്ഫ്‌ളിക്‌സാണ് പുറത്തിറക്കുന്നത്.

ഷെഫാലി ഷാ, അദില്‍ ഹുസൈന്‍, രാസിക ധുഗാന്‍, രാജോഷ് തൈലാങ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗോള്‍ഡന്‍ കാരവാനും ഇവന്‍ഹോം പിക്ചേഴ്സുമാണ് വെബ് സീരിസ് നിര്‍മ്മിക്കുന്നത്. വെബ് സിരീസ് ഏഴുഭാഗങ്ങളായിട്ടാണ് പ്രദര്‍ശനത്തിനെത്തുന്നത്.ഡല്‍ഹി കേസ് അന്വേഷിക്കാന്‍ എത്തുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥയുടെ കാഴ്ചപ്പാടിലാണ് ചിത്രം പുരോഗമിക്കുന്നത്.വെബ് സീരിസിന്റെ ട്രെയിലര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയിയല്‍ വൈറലായിരിക്കുകയാണ്.മര്‍ച്ച് 22 മുതലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button