ക്രൈസ്റ്റ് ചര്‍ച്ച്: ന്യൂസിലാന്‍ഡിലെ മുസ്ലീം പള്ളിയിലുണ്ടായ വെടിവെയ്‌പ്പിൽ മരണസംഖ്യ 40 ആയി. 20 പേർക്ക് പരിക്കേറ്റുവെന്നും റിപ്പോർട്ട്. ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍ നൂര്‍ മോസ്ക്കിലാണ് വെടിവെപ്പുണ്ടായത്.ഇതേസമയം മറ്റൊരു പള്ളിയിലും വെടിവെയ്പ്പ് ഉണ്ടായി. പള്ളിയില്‍ പ്രാര്‍ത്ഥന നടക്കുന്ന സമയത്തായിരുന്നു വെടിവെപ്പെന്നാണ് സൂചന.
സംഭവസമയം ബംഗ്ളദേശ് ക്രിക്കറ്റ് ടീം പള്ളിക്ക് സമീപമുണ്ടായിരുന്നു. താരങ്ങൾ സുരക്ഷിതമെന്ന് ടീം അംഗം തമീം ഇഖ്ബാലിന്റെ ട്വിറ്ററിൽ പറഞ്ഞു. പള്ളിയിൽ കടന്നുകയറി അക്രമി വെടിയുതിർക്കുകയായിരുന്നു.പള്ളി സ്ഥിതി ചെയ്യുന്ന മേഖലയിലേക്ക് പോകരുതെന്ന് പ്രദേശവാസികള്‍ക്ക് പോലീസ് മുന്നറിയിപ്പ് നല്‍കി. വെടിവെപ്പിന് പിന്നാലെ ക്രൈസ്റ്റ് ചര്‍ച്ചിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും കടകളും അടിയന്തരമായി അടച്ചു പൂട്ടിയിട്ടുണ്ട്.
നിരവധി പേര്‍ പള്ളിക്ക് അകത്ത് കുടുങ്ങി കിടക്കുന്നതായും മൃതദേഹങ്ങള്‍ കണ്ടതായും സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ വരുന്നുണ്ട്. അക്രമിയെ കീഴടക്കാന്‍ പൊലീസ് തിരിച്ചു വെടിവെക്കുന്നതായും ഇവിടെ ഇപ്പോള്‍ ഏറ്റുമുട്ടല്‍ നടക്കുന്നതായും സൂചനയുണ്ട്.
Post Your Comments