Latest NewsSaudi ArabiaGulf

സൗദിയില്‍ അര്‍ബുദ ബാധിതര്‍ കൂടുന്നതായി റിപ്പോര്‍ട്ട്

പ്രതിരോധ നടപടികള്‍ ശക്തമാക്കി മന്ത്രാലയം

ജിദ്ദ: സൗദിയില്‍ അര്‍ബുദ ബാധിതര്‍ കൂടുന്നതായി റിപ്പോര്‍ട്ട്. രോഗ പ്രതിരോധത്തിനായി ശക്തമായ നടപടികളുമായി സൗദി അറേബ്യ. രോഗികളെ ചികിത്സിക്കാനുള്ള കൂടുതല്‍ സൗകരൃങ്ങള്‍ ഏര്‍പ്പെടുത്തുന്നതോടൊപ്പം രോഗ പ്രതിരോധത്തിനുള്ള നടപടികളും സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ബന്ധപ്പെട്ട അധികൃതര്‍

ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം സൗദിയിലെ 14.9 ശതമാനം പുരുഷന്‍മാരിലും 30.1 സ്ത്രീകളിലും അര്‍ബുദരോഗം കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട് . അതുകൊണ്ട്തന്നെ രോഗപ്രതിരാധത്തിന് വന്‍ പ്രാധാന്യമാണ് അധികൃതര്‍ നല്‍കിവരുന്നത്. സ്തനാര്‍ബുദം പ്രതിവര്‍ഷം 500 എന്ന തോതിലാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

അര്‍ബുദരോഗ പ്രതിരോധത്തിന് സൗദി അറേബ്യ വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. രോഗത്തിനെതിരെ പൊതുജനങ്ങളെ ബോധവത്കരിക്കും. സൗദിയിലൊട്ടുക്കും കാന്‍സര്‍ നിര്‍ണയ സെന്ററുകള്‍ സജീവമാക്കും. പാലിയേറ്റീവ് കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കും. പുകവലി മൂലമുണ്ടാകുന്ന അര്‍ബുദ രോഗത്തെ കുറിച്ച് ബോധവത്കരിക്കും. കാന്‍സര്‍ പ്രതിരോധത്തില്‍ ഏറ്റവും മുന്‍പന്തിയിലെത്താനുള്ള ശ്രമമാണ് സൗദി അറേബൃ നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button