Latest NewsInternational

ബ്രക്സിറ്റ് കരാര്‍ തീയതി നീട്ടി

ലണ്ടന്‍:ബ്രക്സിറ്റ് കരാര്‍ തീയതി നീട്ടുന്നതിന് പാര്‍ലമെന്‍റിന്‍റെ അംഗീകാരം. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിന്നാണ് ബ്രക്സിറ്റ് നടത്താൻ ഉദ്ദേശിച്ചിരുന്നത്. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ എംപിമാര്‍ അനുകൂലിച്ച്‌ വോട്ട് ചെയ്തു. ഇതോടെ ബ്രെക്സിറ്റ് മാര്ച്ച്‌ 29ന് നടക്കില്ലെന്ന് ഉറപ്പായി.

പ്രധാനമന്ത്രി തെരേസ മേയ്ക്ക് ആശ്വാസമാകുന്ന വിജയമാണ് വ്യാഴാഴ്ച പാര്‍ലമെന്‍റിലുണ്ടായത്. 2കരാറില്ലാതെ യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള നീക്കം ബ്രിട്ടീഷ് പാര്‍ലമെന്റ് വോട്ടിനിട്ട് തള്ളിയതിനെ തുടര്‍ന്നാണ് ബ്രെക്സിറ്റ് വൈകിപ്പിക്കുന്നതിന് അംഗീകാരം തേടി വീണ്ടും വോട്ടെടുപ്പ് നടന്നത്. 02 നെതിരേ 412 വോട്ടിനാണ് സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി പാസായത്.

നിലവിലെ കരാറനുസരിച്ച്‌ മാര്‍ച്ച്‌ 29-നാണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടേണ്ടത്. എന്നാൽ ഇത് നടപ്പാക്കാന്‍ യൂറോപ്യന്‍ യൂണിയനിലെ ബ്രിട്ടന്‍ ഒഴികെയുള്ള മറ്റ് 27 അംഗരാജ്യങ്ങളുടെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ സമയം അനുവദിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് യൂറോപ്യന്‍ യൂണിയന്‍. അതിനിടെ ബ്രെക്സിറ്റില്‍ തന്‍റെ മൂന്നാമത്തെ കരാര്‍ കൊണ്ടുവന്ന് അതില്‍ വോട്ടെടുപ്പ് നടത്തുമെന്ന് പ്രധാനമന്ത്രി തെരേസാ മേയ് വ്യാഴാഴ്ച പറഞ്ഞു. ഈ കരാര്‍ ബ്രിട്ടീഷ് പാര്‍ലമെന്‍റ് അംഗീകരിച്ചാല്‍ ബ്രിട്ടന്‍ ജൂണ്‍ 30-ന് യൂറോപ്യന്‍ യൂണിയന്‍ വിടുമെന്ന് മേയ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button