ന്യൂഡൽഹി : നവീൻ പട്നായിക്കിന് തിരിച്ചടിയായി ഒഡീഷയിലെ എം എൽ എ ബിജെപിയിലേക്ക്. ലോക്സഭ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കേയാണ് ബിജെഡി എം എൽ എ ദാമോദർ റൗത് ബിജെപിയിൽ ചേർന്നത് . ഡൽഹിയിൽ ബിജെപി ആസ്ഥാനത്ത് എത്തിയ റൗത്, ഒഡീഷയിൽ നിന്നുള്ള കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാനിൽ നിന്നു പാർട്ടി അംഗത്വം സ്വീകരിച്ചു. പാർട്ടി ജനറൽ സെക്രട്ടറി അരുൺ സിംഗും ചടങ്ങിൽ പങ്കെടുത്തു.
നവീൻ പട്നായിക്കിന്റെ നേതൃത്വത്തിലുള്ള നാലു മന്ത്രി സഭയിലും റൗത് അംഗമായിരുന്നു.സംസ്ഥാനത്ത് ബിജെപിയെ ശക്തിപ്പെടുത്താനായിരിക്കും തന്റെ ഇനിയുള്ള പ്രവർത്തനമെന്ന് അദ്ദേഹം പറഞ്ഞു.ബിജെഡി എം പി ബാലഭദ്ര മജ്ഹിയും ഇന്നലെ പാർട്ടി വിട്ടിരുന്നു . പാർട്ടി നേതൃത്വത്തിൽ നിന്നുള്ള അവഗണന സഹിക്കാനാകാതെയാണ് താൻ പാർട്ടി വിട്ടതെന്ന് അദ്ദേഹവും വ്യക്തമാക്കിയിരുന്നു.
കോൺഗ്രസ്,സിപിഎം,തൃണ്മൂൽ പാർട്ടികളിൽ നിന്നുള്ള പ്രമുഖരാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബിജെപിയിൽ ചേർന്നത് . ഗുജറാത്തിൽ നാലു ദിവസം കൊണ്ട് നാലു കോൺഗ്രസ് എം എൽ എ മാർ ബിജെപി യിലേയ്ക്ക് വന്നപ്പോൾ ഇന്ന് കേരളത്തിലെ തല മുതിർന്ന കോൺഗ്രസ് നേതാവായ ടോം വടക്കനാണ് പാർട്ടിയിലേക്ക് വന്നത്.
Post Your Comments