
പുതിയ ഓഫറുമായി ഏവരെയും ഞെട്ടിച്ച് ഐഡിയ. നിര്‍വാണ പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്കായി ആമസോണ്‍ പ്രൈമില്‍ ഒരു വര്‍ഷത്തെ ഫ്രീ സബ്സ്ക്രിപ്ഷൻ നൽകുന്ന പദ്ധതിക്കാണ് ഐഡിയ തുടക്കമിട്ടത്. ആമസോണ്‍ പ്രൈമില്‍ വാര്‍ഷിക സബ്സ്ക്രിപ്ഷന് 999 രൂപയാണ് നിലവില്‍ ഈടാക്കുന്നത്, പകരം 399 രൂപയുടെ ഐഡിയ നിര്‍വാണ പോസ്റ്റ് പെയ്ഡ് റീച്ചാര്‍ജിലൂടെ ഉപഭോക്താക്കള്‍ക്ക് ആമസോണില്‍ ഫ്രീ സബ്സ്ക്രിപ്ഷന്‍ ലഭിക്കുന്നതായിരിക്കും.
ഈ ഓഫർ ലഭിക്കുന്നതിനായി ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഐഡിയ മൂവീസ് ആന്‍ഡ് ടിവി ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. ഐഡിയ മൊബൈല്‍ നമ്ബര്‍ ഉപയോഗിച്ച് ആപ്ലിക്കേഷനില്‍ ലോഗിന്‍ ചെയ്ത് ശേഷം ആപ്പില്‍ കാണുന്ന ആമസോണ്‍ ഓപര്‍ ബാനറില്‍ ക്ലിക്ക് ചെയ്ത് മെമ്ബര്‍ഷിപ്പ് ആക്ടിവേറ്റ് ചെയ്യാവുന്നതാണ്. ഇതിലൂടെ സൗജന്യമായി ആമസോണ്‍ പ്രൈ വീഡിയോകള്‍ കാണുന്നതിനും പാട്ട് കേള്‍ക്കുന്നതിനും ആമസോണിന്റെ ഇ കോമേഴ്സ് സൈറ്റ് ഉപയോഗിക്കാനും നിങ്ങൾക്ക് സാധിക്കും
Post Your Comments