
കൊച്ചി : കൊച്ചിയിലെ ബ്രഹ്മപുരത്തുള്ള മാലിന്യ പ്ലാന്റിൽ വീണ്ടും തീപിടിത്തം. ഫയർ ഫോഴ്സെത്തി തീയണയ്ക്കാനുളള ശ്രമങ്ങള്‍ തുടരുന്നുവെന്നാണ് ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ട്.കഴിഞ്ഞ ഫെബ്രുവരി മാസവും ഇവിടെ തീപ്പിടിത്തമുണ്ടായി. ഇതിനെ തുടർന്ന് ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ നിന്ന് 15 കിലോമീറ്റർ ദൂരപരിധി വിഷപ്പുക എത്തിയിരുന്നു. കാറ്റിന്റെ ഗതി അനുസരിച്ച് ഇരുമ്പനം,തൃപ്പൂണിത്തുറ വൈറ്റില, മേഖലകൾ പുകയിൽ മൂടുകയും ചെയ്തു. രണ്ട് ദിവസത്തെ പരിശ്രമത്തിനൊടുവിലാണ് ഫെബ്രുവരിയിലെ തീപിടുത്തം നിയന്ത്രണ വിധേയമാക്കിയത്.
Post Your Comments