തൃശൂർ മാലിന്യങ്ങള്‍ പരമാവധി നിയന്ത്രിച്ച് പരിസ്ഥിതി സൗഹൃദമായി ഹരിത തെരഞ്ഞെടുപ്പ് നടത്താന്‍ ജില്ലാ ഇലക്ഷന് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ടി വി അനുപമയുടെ അദ്ധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം തിരുമാനിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് പ്ലാസ്റ്റിക്, പിവിസി, ഡിസ്പോസിബിള്‍ സാധനങ്ങള്‍ ഒഴിവാക്കുന്നതിനൊപ്പം മറ്റ് ജൈവ, അജൈവ മാലിന്യങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് നിയന്ത്രിക്കാനും ഉണ്ടാവുന്ന മാലിന്യം വേര്‍തിരിച്ച് സംഭരിച്ച് സംസ്ക്കരിക്കാനും യോഗം തീരുമാനിച്ചു. വോട്ടിങ് യന്ത്രങ്ങളുടെ വിതരണ-സ്വീകരണ കേന്ദ്രങ്ങളിലും പോളിങ് സ്റ്റേഷനുകളിലും ഉണ്ടാവുന്ന മാലിന്യങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ശേഖരിക്കും. വോട്ടെടുപ്പ് കഴിഞ്ഞാല്‍ പിറ്റേന്ന് തന്നെ പ്രചരണസാമഗ്രികള്‍ നീക്കം ചെയ്യും. ഹരിത തെരഞ്ഞെടുപ്പിന് വ്യാപകമായി പ്രചാരണം നല്കാന് സ്വീപ്പിന്റെയും ഹരിതകേരള, ശുചിത്വമിഷന് എന്നിവയുടെയും നേതൃത്വത്തില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തും. യോഗത്തില്‍ എഡിഎം റെജി പി ജോസഫ്, ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ എസ് വിജയന്, ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Post Your Comments