Latest NewsKerala

വടക്കൂന്നൊക്കെ പാര്‍ട്ടി വിട്ട് പോകുന്നത് ചില്ലറ പിന്തുണപോലുമില്ലാത്തവര്‍ – പരിഹാസ കുറിപ്പുമായി വിടി ബല്‍റാം

പാലക്കാട്: ടോം വടക്കനെ പരിഹസിച്ചു കൊണ്ട് വി ടി ബല്‍റാം എംഎല്‍എയുടെ ഫേസ് ബുക്ക് കുറിപ്പ്. കോണ്‍ഗ്രസിന്‍റെ പാര്‍ട്ടി വാക്താവായിരുന്ന അദ്ദേഹം പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് ചേക്കേറിയതിനെ തുടര്‍ന്നാണ് ബല്‍റാം ഇദ്ദേഹത്തിനെതിരെ പരിഹാസ ചുവയോടെയുളള കുറിപ്പിട്ടത്. ദിവസങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രസ് അനുകൂല സ്വരമുണ്ടായിരുന്ന അദ്ദേഹം പെട്ടെന്നാണ് പാര്‍ട്ടി ഉപേക്ഷിച്ച് ബിജെപി അംഗത്വം സ്വീകരിച്ചിരിക്കുന്നത്.

ടോം വടക്കനെതിരെ വിടി ബല്‍റാമിന്‍റെ ഫേസ്ബുക്ക് കുറിപ്പ്..

വടക്കൂന്നും തെക്കൂന്നുമൊക്കെ കോൺഗ്രസിൽ നിന്ന് പുറത്തേക്ക് പോകുന്നത് സ്വന്തം നാട്ടിൽപ്പോലും പത്താളുടെ പിന്തുണയില്ലാത്തവരാണ്,

എന്നാൽ കോൺഗ്രസിലേക്ക് കടന്നു വരുന്നത് ഒറ്റക്ക് പത്തുലക്ഷം ആളുകളുടെ റാലി സംഘടിപ്പിക്കാൻ കഴിയുന്ന ഹാർദ്ദിക് പട്ടേലിനെപ്പോലുള്ളവരാണെന്നത് മറക്കണ്ട.

https://www.facebook.com/vtbalram/posts/10156487536324139

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button