KeralaLatest NewsIndia

ചാലക്കുടിയില്‍ എൻഡിഎ സ്ഥാനാർത്ഥിയായി ടോം വടക്കന്‍ എന്ന് സൂചന

തൃശൂർ: ടോം വടക്കന്‍ ചാലക്കുടിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആയേക്കും. തൃശ്ശൂര്‍ അതിരൂപത നേതൃത്വവുമായി ടോം വടക്കന്‍ ആശയവിനിമയം നടത്തി. ബിജെപിയില്‍ ചേരുന്നതിന് മുന്‍പായിരുന്നു ചര്‍ച്ച. രാഹുല്‍ ഗാന്ധിയുടെ കേരളാ സന്ദര്‍ശനം തൃശ്ശൂരില്‍ പുരോഗമിക്കെത്തന്നെ വടക്കന്‍ ബിജെപി അംഗത്വം എടുത്തത് ഇതിന്റെ ഭാഗമായാണ് എന്നാണ് സൂചനകൾ. ചാലക്കുടിയിൽ ഇന്നസെന്റിനെ എൽഡിഎഫ് ഉറപ്പിച്ചതോടെ ടോം വടക്കൻ എതിരാളിയായി വന്നാൽ വലിയ മത്സരമാവും നടക്കുക എന്നാണ് സൂചന.

സോണിയാ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും മുതിര്‍ന്ന കോൺഗ്രസ് നേതാവുമായിരുന്ന ടോം വടക്കൻ ബിജെപിയിലെത്തിയതിന്റെ ഞെട്ടലിലാണ് കോൺഗ്രസ്. അധികാര കേന്ദ്രം ആരാണെന്ന് അറിയാത്ത അവസ്ഥയാണ് കോൺഗ്രസിന് ഇപ്പോഴുള്ളതെന്ന് ആരോപിച്ചാണ് ടോം വടക്കന്റെ പാര്‍ട്ടി വിടല്‍.പുൽവാമ വിഷയത്തിലടക്കം കോൺഗ്രസെടുത്ത നിലപാടിലും അതൃപ്തിയുണ്ടെന്നാണ് ടോം വടക്കൻ പറയുന്നത്. ഉപയോഗിച്ച് വലിച്ചെറിയുന്ന രീതിയാണ് എപ്പോഴും കോണ്ഗ്രസിന് ഉള്ളതെന്നും ടോം വടക്കൻ ആരോപിക്കുന്നു.

തൃശൂര്‍ സ്വദേശിയായ ടോം വടക്കന്‍ വര്‍ഷങ്ങളായി ഡല്‍ഹി കേന്ദ്രീകരിച്ച്‌ കോണ്‍ഗ്രസ് വക്താവായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. പാര്‍ട്ടിയെ പ്രതിനിധീകരിച്ച്‌ ദേശീയ വിഷയങ്ങളില്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നത് അദ്ദേഹമായിരുന്നു. മുന്‍ എഐസിസി ജനറല്‍ സെക്രട്ടറി കൂടിയായിരുന്നു ടോം വടക്കന്‍. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദില്‍ നിന്നാണ് ടോം വടക്കന്‍ ബി.ജെ.പിയില്‍ അംഗത്വം സ്വീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button