KeralaLatest News

തിരുവല്ലയിൽ പൊള്ളലേറ്റ പെൺകുട്ടിയുടെ നില അതീവ ഗുരുതരമെന്ന് ഡോക്ടര്‍മാര്‍

തിരുവല്ല: യുവാവ് കുത്തിയ ശേഷം തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. ആരോഗ്യ നിലയിൽ പുരോഗതി ഇല്ലെന്നും വെന്റിലേറ്ററിൽ നിന്ന് മാറ്റാൻ കഴിയാത്ത അവസ്ഥയിലാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് പെൺകുട്ടിയിപ്പോൾ.

കുട്ടിയുടെ ശരീരത്തിന്റെ 65 ശതമാനത്തിലേറെയും പൊള്ളലേറ്റിരുന്നു. കഴിഞ്ഞ ദിവസം തിരുവല്ലയിൽ വച്ചാണ് വിവാഹാഭ്യര്‍ത്ഥന നടത്തിയ യുവാവിന്റെ ആക്രമണത്തിന് പെണ്‍കുട്ടി ഇരയായത്. പ്രതി അജിന്‍ ജെറി പെണ്‍കുട്ടിയെ നിരന്തരമായി ഫോണില്‍ വിളിച്ച് ശല്യം ചെയ്തിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.

ഒരു സ്വകാര്യ കോളേജിൽ ബിഎസ്സി വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ക്ലാസ്സിലേക്ക് പോകും വഴിയാണ് യുവാവ് ആക്രമിച്ചത്. പ്ലസ് ടുവിന് പഠിക്കുമ്പോള്‍ മുതല്‍ അജിന്‍ റെജി മാത്യുവിന് പെണ്‍കുട്ടിയോട് പ്രണയമുണ്ടായിരുന്നു. ഇത് പെൺകുട്ടി നിരസിച്ചതിനെ പകയാണ് അക്രമ സംഭവത്തിന് കാരണമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button