മലപ്പുറം: ചക്ക കളളന്മാരെന്ന് വിധിച്ച് രണ്ട് ബംഗാളി യുവാക്കളെ നാട്ടുകാര്‍ തല്ലിച്ചതച്ചു. അലി ഇമ്രാന്, റംസാന് എന്നിവര്‍ക്കാണ് എടപ്പാള്‍ തട്ടാന്‍പടിയില്‍ ഒരു കൂട്ടം ആളുകളുടെ മര്‍ദന ഏറ്റത് . ഒരാളുടെ കണ്ണിന് മര്‍ദനത്തില്‍ ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ഡ്രൈവറുമൊന്നിച്ച് ചക്ക ശേഖരിക്കാന്‍ എത്തിയതായിരുന്നു ഇവര്‍.
വില കൊടുത്തു വാങ്ങുന്ന ചക്ക പെരുന്പാവൂരിലെത്തിച്ച് അവിടെനിന്നു യുപിയിലേക്കു കയറ്റിവിടുകയാണ് ഇവര്‍ ചെയ്യുന്നത്. ഇവരോടൊപ്പം ഉണ്ടായി രുന്ന പെരുമ്പാവൂര്‍ സ്വദേശിയായ ഡ്രെെവര്ക്കു നേരെയു അക്രമണം ഉണ്ടായി. പരിക്കേറ്റ ഇരുവരേയും പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post Your Comments