Kerala

തിരഞ്ഞെടുപ്പ് ബോധവത്ക്കരണത്തിന് ‘വോട്ടോറിക്ഷ’ ഇന്ന് നിരത്തിലിറങ്ങും

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരമാവധി വോട്ടര്‍മാരുടെ പങ്കാളിത്തം ലക്ഷ്യമിട്ടുള്ള പ്രചാരണത്തിനായി ‘വോട്ടോറിക്ഷ’യും. സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ (സ്വീപ്) പരിപാടിയുടെ ഭാഗമായി പ്രത്യേകം സജ്ജീകരിച്ച ഓട്ടോറിക്ഷയാണ് വോട്ടോറിക്ഷയായി ഇന്നു(മാര്‍ച്ച്14) മുതല്‍ ജില്ലയില്‍ പര്യടനം നടത്തുന്നത്.

ഇന്നു രാവിലെ 10.30ന് കളക്‌ട്രേറ്റ് വളപ്പില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ലാ കളക്ടര്‍ പി.കെ സുധീര്‍ ബാബു വാഹനം ഫ്‌ളാഗ് ഓഫ് ചെയ്യും. സാധാരണക്കാരന്റെ വാഹനമെന്ന നിലയിലാണ് പ്രചാരണത്തിനായി ഓട്ടോറിക്ഷ തിരഞ്ഞെടുത്തതെന്ന് കളക്ടര്‍ പറഞ്ഞു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുവേണ്ടി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങളുടെ വിശദാംശങ്ങള്‍ സംഭാഷണമായും അനൗണ്‍സ്‌മെന്റായും ഗാനരൂപത്തിലും വോട്ടോറിക്ഷ ജനങ്ങളിലെത്തിക്കും.

ജില്ലയിലെ ഒന്‍പത് നിയമസഭാ നിയോജക മണ്ഡലങ്ങളിലും വാഹനമെത്തും. ഒരു നിയോജകമണ്ഡലത്തില്‍ രണ്ടു ദിവസം വീതം 18 ദിവസത്തേക്കാണ് പ്രചാരണം. കോട്ടയം മണ്ഡലത്തില്‍ ഇന്നും(മാര്‍ച്ച് 14) മാര്‍ച്ച് 25നുമാണ് പര്യടനം. മറ്റു മണ്ഡലങ്ങളിലെ പര്യടന തീയതികള്‍: ഏറ്റുമാനൂര്‍- മാര്‍ച്ച് 15, 26, പുതുപ്പള്ളി-മാര്‍ച്ച് 16,27, ചങ്ങനാശ്ശേരി-മാര്‍ച്ച് 18,28 കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ -മാര്‍ച്ച് 19,20,29,30, കടുത്തുരുത്തി, പാലാ – മാര്‍ച്ച് 21,22,ഏപ്രില്‍ ഒന്ന്, രണ്ട്, വൈക്കം- മാര്‍ച്ച് 23,ഏപ്രില്‍ മൂന്ന്.

shortlink

Related Articles

Post Your Comments

Related Articles


Back to top button