ജാതിയുടേയും മതത്തിന്റേയും പേരില്‍ കൊലപാതകങ്ങള്‍ നടക്കുന്ന നാട്ടില്‍ വ്യത്യസ്തമായ ഒരു സൗഹൃദത്തിന്റെ കഥ പറയുകയാണ് ഹ്യുമന്‍സ് ഓഫ് ബോംബെ. വ്യത്യസ്തമായ പോസ്റ്റുകള്‍ ഷെയര്‍ ചെയ്ത് ശ്രദ്ധേയമാകുന്ന പേജാണ് ‘ഹ്യുമന്‍സ് ഓഫ് ബോംബെ. നാലുപേര്‍ തമ്മിലുള്ള സൗഹൃദത്തിന്റെ അനുഭവമാണ് ഇവര്‍ പങ്കുവെച്ചിരിക്കുന്നത്.
ഫെയ്‌സ്ബുക്ക് പോസ്റ്റ്:
ഞങ്ങള്‍ നാലുപേരും ഉറ്റ ചങ്ങാതിമാരാണ്. നമാസിന് വേണ്ടിയാണ് ഇവിടെയെത്തിയിരിക്കുന്നത്. ഇവന്‍ ഹിന്ദുമതത്തില്‍ വിശ്വസിക്കുന്ന വ്യക്തിയാണ്. പക്ഷെ, എല്ലാ ദിവസവും ജോലി കഴിഞ്ഞതിനു ശേഷം ഇവന്‍ നമ്മോടൊപ്പം നമാസില്‍ പങ്കുചേരും. നമ്മളൊരുമിച്ച് സമയം ചെലവഴിക്കും. ഞങ്ങളവന് വേണ്ടിയും അവന്‍ ഞങ്ങള്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കും. ഖുറാനിലെ ചില ഭാഗങ്ങള്‍ അവന് ഹൃദയം കൊണ്ടു തന്നെ അറിയാം. അവനു വേണ്ടി ഞങ്ങള്‍ ഗായത്രി മന്ത്രവും ഹൃദ്യസ്ഥമാക്കിയിട്ടുണ്ട്. അവിടെയുള്ളത് ഒരേയൊരു ശക്തിയാണ്. അവനെല്ലാം കേള്‍ക്കുന്നു. നിങ്ങളെവിടെ നിന്നാണ് വരുന്നതെന്നത് അവിടെ കാര്യമേ അല്ല. ഈ ലോകം മുഴുവന്‍ അതറിയാമെങ്കില്‍ അതു തന്നെയല്ലേ ഭൂമിയിലെ സ്വര്‍ഗ്ഗം.
നിരവധി പേരാണ് പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പാണ് സര്‍ഫ് എക്‌സലിന്റെ പരസ്യത്തിന്റെ പേരില്‍ ഇവിടെ വിവാദമുണ്ടായത്. അതിനോടനുബന്ധിച്ചാണ് പലരും പോസ്റ്റിന് കീഴില്‍ കമന്റുകളിട്ടിരിക്കുന്നത്.
https://www.facebook.com/humansofbombay/posts/1061422504066726
Post Your Comments