തിരുവനന്തപുരം : ലോക്സഭാ സീറ്റിൽ കേരളാ കോൺഗ്രസിലുണ്ടായ തർക്കത്തിൽ ഹൈക്കമാൻഡിനും അതൃപ്തി. തർക്കം സമീപ സീറ്റുകളിലെ ജയസാധ്യതയെ ബാധിച്ചേക്കുമെന്ന് ഹൈക്കമാൻഡ് വ്യക്തമാക്കി.മൃദു സമീപനം വേണ്ടെന്ന് കോംഗ്‌സിലെ ഒരു വിഭാഗം. മത്സരിക്കാനില്ലെന്ന് കോൺഗ്രസിലെ മുതിർന്ന നേതാക്കൾ കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയെ അറിയിച്ചു.
അതേസമയം കോട്ടയത്തെ സീറ്റ് തർക്കത്തിൽ ചർച്ച തുടരുന്നുവെന്ന് പിജെ ജോസഫ് അറിയിച്ചു. ശുഭാപ്തി വിശ്വാസം ഉണ്ടെന്നും പല നിർദ്ദേശങ്ങളും ഉയർന്നുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാളെ വൈകിട്ടോടെ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷ വെക്കുന്നുണ്ടെന്നും ജോസഫ് പറഞ്ഞു. എന്നാൽ മാണിവിഭാഗം യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യറാല്ലെന്ന് അറിയിച്ചുകഴിഞ്ഞു.
Post Your Comments