മുംബൈ: പന്‍സാരെ വധം അന്വേഷിക്കുന്നതില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പരിഹാസപാത്രമായെന്ന് ബോംബെ ഹൈക്കോടതി. കേസില്‍ ഇതുവരെ വിശദീകരണമോ കുറിപ്പോ സര്‍ക്കാര്‍ നല്‍കിയിട്ടില്ല. കുറ്റകൃത്യങ്ങള്‍ കോടതി ഇടപ്പെട്ടതിന് ശേഷം മാത്രമേ അന്വേഷിക്കു എന്നാണെങ്കില്‍ എന്ത് സന്ദേശമാണ് നിങ്ങള്‍ സമൂഹത്തിന് നല്‍കുന്നതെന്നും ജസ്റ്റിസുമാരായ എസ് സി ധര്‍മാധികാരിയും ബി പി കോലാബാവല്ലയും അടങ്ങിയ ബെഞ്ച് ചോദിച്ചു. പന്‍സാരെ വധം അന്വേഷിക്കുന്നതിനായുള്ള പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിക്കവേയാണ് കോടതിയുടെ രൂക്ഷ വിമര്‍ശനം.
കേസില്‍ പിടികിട്ടാപ്പുള്ളിയായ ഒരാളുടെ വസ്തു കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നുണ്ട് എന്നാണ് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍, കുറ്റകൃത്യം നടന്ന് നാല് വര്‍ഷം കഴിഞ്ഞിട്ടും പ്രതിയെ പിടിക്കാനാകാത്തത് എന്തുകൊണ്ടാണ്. അയാള്‍ക്ക് അവിടെ വസ്തുവുണ്ടെന്ന് കരുതി പ്രദേശത്ത് ചുറ്റിപ്പറ്റി നില്‍കുകയാണെന്ന നിഗമനം എങ്ങനെ ശരിയാവും ബെഞ്ച് ചോദിച്ചു.
Post Your Comments