സാവോപോളോ: ബ്രസീലില്‍ സാവോപോളോയിലെ സ്‌കൂളിന് നേരെ അക്രമികള്‍ വെടിയുതിര്‍ത്തു. . സാവോപോളോയിലെ റോള്‍ ബ്രസില്‍ സ്‌കൂളിലാണ് അക്രമികള്‍ വെടിവെയ്പുണ്ടായത്. വെടിവെയ്പില്‍ അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ 9 പേര്‍ കൊല്ലപ്പെട്ടു. അക്രമത്തില്‍ 10 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട് .
വിദ്യാലയത്തിന് നേരെ വെടിവെച്ചതിന് ശേഷം അക്രമികള്‍ സ്വയം വെടിയുതിര്‍ത്ത് മരിച്ചതായും പൊലീസ് അറിയിച്ചു . മൂഖം മൂടി ധരിച്ചെത്തിയവരാണ് അക്രമം നടത്തിയത്. സ്‌കൂളുകള്‍ക്ക് നേരെയുളള അക്രമണം ആദ്യ സംഭവമാണെന്നും പോലീസ് പറഞ്ഞു.
Post Your Comments