മസ്‌കറ്റ് : മദ്യത്തിനും പുകയില ഉത്പ്പന്നങ്ങള്‍ക്കും 100 ശതമാനം നികുതി ചുമത്തി ഒമാന്‍. .ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളുടെ നികുതി വര്‍ധനവ് ജൂണ്‍ പകുതി മുതല്‍ നിലവില്‍ വരും. നിയമം നടപ്പാക്കിയതായുള്ള സുല്‍ത്താന്റെ ഉത്തരവ് ബുധനാഴ്ച പുറത്തിറങ്ങി. 90 ദിവസത്തിന് ശേഷമാകും നിയമം പ്രാബല്ല്യത്തില്‍ വരുക.
ജി.സി.സി രാജ്യങ്ങളില്‍ ഏകീകൃത സെലക്ടീവ് എക്‌സൈസ് വരുമാന നികുതി നടപ്പില്‍ വരുത്താനുള്ള തീരുമാനം 2015ല്‍ റിയാദില്‍ നടന്ന ജി.സി.സി സുപ്രീം കൗണ്‍സില്‍ യോഗത്തിലാണ് കൈകൊണ്ടത്.
സൗദി അറേബ്യയിലും യു.എ.ഇയിലും ബഹറൈനിലും ഖത്തറിലും പുതിയ നികുതി ഇതിനകം നിലവില്‍ വന്നിട്ടുണ്ട്. പുകയില, മദ്യം, ശീതളപാനീയങ്ങള്‍, ഊര്‍ജ്ജ പാനീയങ്ങള്‍ എന്നിവയാണ് പൊതുധാരണപ്രകാരം പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വിഭവങ്ങള്‍.
ഹാനികരമായ ഉല്‍പന്നങ്ങളില്‍ ശീതള പാനീയങ്ങള്‍ക്ക് അമ്പത് ശതമാനവും സിഗരറ്റിനും പുകയില ഉല്‍പന്നങ്ങള്‍ക്കും നൂറ് ശതമാനവും നികുതിയാണ് സെലക്ടീവ് ടാക്‌സ് പദ്ധതിയുടെ ഭാഗമായി ചുമത്തുക. ചില്ലറ വില്‍പന വില അടിസ്ഥാനമാക്കിയാകും പ്രത്യേക നികുതി കണക്കാക്കുക.
പുകയിലക്കും മദ്യത്തിനുമുള്ള കസ്റ്റംസ് നികുതി ഇതിന് പുറമെ തുടരുകയും ചെയ്യും. മജ്‌ലിസുശൂറയും സ്റ്റേറ്റ് കൗണ്‍സിലും സെലക്ടീവ് നികുതി നിയമം നേരത്തേ പാസാക്കി സുല്‍ത്താെന്റ അംഗീകാരത്തിന്‌സ മര്‍പ്പിച്ചിരിക്കുകയായിരുന്നു.
Post Your Comments