മറയൂർ: കാട്ടാന ശല്യം രൂക്ഷം; ദുരിതത്തിലായി കാന്തല്ലൂർ നിവാസികൾ . കാന്തല്ലൂർ പഞ്ചായത്തിൽ കാട്ടാനക്കൂട്ടത്തിന്റെ ശല്യം രൂക്ഷമായി.
പ്രദേശത്ത് വെട്ടുകാട് സ്വദേശി പി.എൻ. വിജയന്റെ രണ്ടേക്കറിലെ വിളവെടുപ്പിനുപാകമായ കരിമ്പ് കൃഷി കഴിഞ്ഞദിവസം രാത്രിയി ഇറങ്ങിയ കാട്ടാനക്കൂട്ടം നശിപ്പിച്ചു.
ഏതാനും നാൾ മുൻപ് കിഴാന്തൂരിൽ നിരവധിപേരുടെ ശീതകാല പച്ചക്കറി കൃഷി നശിപ്പിച്ചു. ഇതോടെ ജനവാസ കേന്ദ്രങ്ങളിലേക്കു കാട്ടാനയെത്തുന്ന വഴികളിൽ രാത്രിയിൽ തീകൂട്ടി കർഷകർ കാവൽനിൽക്കുകയാണ്. നേരത്തെ കാന്തല്ലൂരിൽ കാട്ടാനക്കൂട്ടത്തെ ഭയന്ന് കർഷകർ വാഴകൃഷി വെട്ടിക്കളഞ്ഞിരുന്നു.
Post Your Comments