News

രണ്ടായിരം രൂപ എടുക്കാന്‍ മെട്രോ ട്രാക്കിലിറങ്ങിയ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഡല്‍ഹി: ട്രാക്കില്‍ വീണ് കിടന്നിരുന്ന രണ്ടായിരം രൂപയുടെ നോട്ട് എടുക്കാന്‍ ഇറങ്ങിയ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ദ്വാരക മോര്‍ മെട്രോ സ്റ്റേഷനിലാണ് സംഭവം. ദ്വാരക സെക്ടര്‍ 21 മുതല്‍ ഇലക്ട്രോണിക് സിറ്റി വരെയുള്ള ബ്ലൂ ലൈന്‍ സര്‍വ്വീസ് തടസ്സപ്പെട്ടു. യുവതിയെ കടന്ന് നിരവധി കോച്ചുകള്‍ കടന്നു പോയെങ്കിലും പരിക്കൊന്നും സംഭവിക്കാതെ യുവതി ട്രാക്കിനിടയില്‍ കുരുങ്ങിക്കിടന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍വ്വീസ് തടസ്സപ്പെടുത്തിയതിന്റെ പേരില്‍ യുവതിയ്‌ക്കെതിരെ സിഐഎസ്എഫ് നടപടി സ്വീകരിച്ചെങ്കിലും മാപ്പ് എഴുതി നല്‍കിയതിനാല് ഇവരെ വിട്ടയച്ചു. സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച പത്തരയോടെയാണ് സംഭവം.

shortlink

Related Articles

Post Your Comments

Related Articles


Back to top button