Latest NewsSports

സ്വിസ് ഓപ്പണില്‍ കളിക്കില്ലെന്ന് സൈന; കാരണം ഇത്

മുംബൈ:ഉദര സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് സ്വിസ് ഒപ്പണില്‍ കളിക്കില്ലെന്ന് സൈന നെഹ്വാള്‍.കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ കടുത്ത വയറുവേദന അനുഭവിക്കുകയാണ്. ഓള്‍ ഇംഗ്ലണ്ട് ചാമ്ബ്യന്‍ഷിപ്പില്‍ എങ്ങിനെയോ ചില കളികള്‍ കളിക്കാന്‍ സാധിച്ചു, എന്നാല്‍ കടുത്ത വയറുവേദന ആയതിനാല്‍ സ്വിസ് ഓപ്പണില്‍ താന്‍ കളിക്കില്ലെന്നും താരം വ്യക്തമാക്കി.ചികിത്സയ്ക്കായ് താരം ഇന്ത്യയിലേക്ക് മടങ്ങി.പരിശോധനയില്‍ ഗാസ്ട്രോഎന്ററൈറ്റിസ്, പാന്‍ക്രിയാറ്റിറ്റിസ് പ്രശ്നങ്ങളാണെന്ന് കണ്ടെത്തിയെന്നു സൈന ട്വിറ്ററില്‍ കുറിക്കുന്നു.

https://www.instagram.com/p/Bu9D2YUli3e/?utm_source=ig_embed

ഓള്‍ ഇംഗ്ലണ്ട് ചാമ്ബ്യന്‍ഷിപ്പില്‍ ലോക ഒന്നാം നമ്ബര്‍ താരം തായ് സു യിങ്ങിനോട് തോറ്റാണ് സൈന ക്വാര്‍ട്ടറില്‍ പുറത്തായത്. 2019ല്‍ വലിയ നേട്ടങ്ങളൊന്നും ഇതുവരെ സൈനയ്ക്ക് നേടുവാനായിട്ടില്ല. മലേഷ്യന്‍ മാസ്റ്റേഴ്സില്‍ സെമി ഫൈനലില്‍ എത്തിയാണ് സൈന പുതിയ വര്‍ഷത്തിന് തുടക്കമിട്ടത്. ഇന്‍ഡോനേഷ്യന്‍ മാസ്റ്റേഴ്സില്‍ സ്പാനിഷ് താരം കരോലിന പരിക്കേറ്റ് പിന്മാറിയതോടെ സൈന കിരീടം നേടിയിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button