മസൂദ് അസറിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നതിനെ എതിർത്തതിനെ തുടർന്ന് ചൈനയ്ക്ക് താക്കീതുമായി അമേരിക്ക രംഗത്തെത്തി. ചൈന മസൂദ് അസറിന് കവചം ഒരുക്കുകയാണെന്ന് ആരോപിച്ചു,. വിലക്കപ്പെടേണ്ട തീവ്രവാദിയാണ് മസൂദെന്നും അമേരി്ക പറഞ്ഞു.
പാക്ക് ഭീകരസംഘടന ജയ്ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസ്‌ഹറിനെ ആഗോള ഭീകര പട്ടികയിൽ ഉൾപ്പെടുത്തണമെന്ന പ്രമേയം യുഎൻ രക്ഷാസമിതിയിൽ ചൈനയുടെ ശക്തമായ എതിർപ്പിനെ തുടർന്ന് പാസാക്കാനായിരുന്നില്ല.
ജയ്ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസ്‌ഹറിനെ ആഗോള ഭീകര പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി എത്തുമ്പോൾ . ഇതു നാലാം തവണയാണ് ചൈന ശക്തമായി തടസ്സവാദം ഉന്നയിക്കുന്നത്.
സ്ഥിരാംഗമായ ചൈനമുൻപ് 3 തവണ പ്രമേയം കൊണ്ടുവന്നപ്പോഴും വീറ്റോ ചെയ്യുകയായിരുന്നു. നടപടിയിൽ ഇന്ത്യ നിരാശ അറിയിച്ചു. യുഎന്നിൽ പിന്തുണ നൽകിയ അംഗരാജ്യങ്ങളോടുള്ള നന്ദിയും അറിയിച്ചു.
Post Your Comments