
രാജ്കോട്ട്: നിരോധനം മറികടന്ന് പബ്‌ജി കളിച്ചതിന് ഗുജറാത്തിലെ രാജ്കോട്ടില്‍ പത്ത് പേര്‍ അറസ്റ്റില്‍. ഇവരിൽ ആറ് പേര്‍ കോളേജ് വിദ്യാർത്ഥികളാണ്. രാജ്കോട്ട് സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പാണ് പബ്ജി കളിച്ച യുവാക്കളെ അറസ്റ്റ് ചെയ്തത്. മാര്‍ച്ച് ആദ്യത്തില്‍ ഇവിടെ പബ്ജി നിരോധിച്ചിരുന്നു. നിരോധനത്തിന് ശേഷം ഇതുവരെ 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി. അതേസമയം അറസ്റ്റിലായവര്‍ക്ക് ജാമ്യം ലഭിക്കുമെന്നും ഉത്തരവ് പാലിക്കാത്തതിന് കോടതിയില്‍ വിചാരണ നേരിട്ടാല്‍ മതിയെന്നും അധികൃതർ അറിയിച്ചു.
Post Your Comments