മലപ്പുറം:സംസ്ഥാനത്ത് മാരകമായ വെസ്റ്റ്നൈൽ പനി സ്ഥിരീകരിച്ചു . സംസ്ഥാനത്ത് മാരമായ വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചതായി അധികൃതർ. മലപ്പുറം വേങ്ങര സ്വദേശിയായ ആറുവയസ്സുകാരനിലാണ് വെസ്റ്റ്‌നൈല്‍ രോഗം സ്ഥിരീകരിച്ചിരിയ്ക്കുന്നത്.
കടുത്ത പനിയും തലവേദനയും ശരീരവേദനയുമായാണ് കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു കുട്ടിയെ മാറ്റുകയായിരുന്നു. ശരിയായ സമയത്ത് ചികിത്സ ആരംഭിച്ചാലും കുറഞ്ഞത് 3 മാസമെങ്കിലും ആരോഗ്യം വീണ്ടെടുക്കാന്‍ വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. . രോഗം മറ്റൊരിടത്തും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും അടിയന്തിര സാഹചര്യം നേരിടാന്‍ തയ്യാറായിരിക്കാന്‍ ജില്ലയിലെ എല്ലാആശുപത്രികള്‍ക്കും ഡിഎംഒ നിര്‍ദേശം നല്‍കി.
കൂടാതെ വെസ്റ്റ് നൈൽ വൈറസ് മൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണ് വെസ്റ്റ് നൈൽ പനി. ക്യൂലക്‌സ് കൊതുകുകളാണ് രോഗം പരത്തുന്നത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേയ്ക്ക് വൈറസ് നേരിട്ട് പകരില്ലെങ്കിലും രക്തദാനത്തിലൂടെയും അവയവ മാറ്റത്തിലൂടെയും മുലയൂട്ടലിലൂടെയും രോഗം പകരാൻ സാധ്യതയുണ്ട്. 1937 ല്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് ആദ്യമായി വെസ്റ്റ് നൈല്‍ വൈറസ് കണ്ടെത്തിയത്. 2011ലാണ് കേരളത്തില്‍ ആദ്യമായി രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്
Post Your Comments