വാഷിംങ്ടൺ; എണ്ണ വെനസ്വലയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വിഷയത്തിൽ യുഎസുമായി ഇന്ത്യ ചർച്ച നടത്തി. വെനസ്വേലയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് നിർത്തിവക്കണമെന്ന് ഇത്യയടക്കമുള്ള രാജ്യങ്ങളോട് യുഎസ് ആവശ്യപ്പെട്ടിരുന്നു.
വെനസ്വേലയിലെ മഡുറോ ഭരണകൂടത്തിന് സാമ്പത്തികമായി ബലംനൽകുന്ന എണ്ണ ഇറക്കുമതി അവസാനിപ്പിക്കാനാണ് യുഎസ് ആവശ്യപ്പെട്ടിരുന്നത്.
ഇറാൻ ഉപരോധത്തിലെന്ന പോലെ തന്നെ ഇക്കാര്യത്തിലും ഇന്ത്യ തങ്ങളോട് സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ വ്യക്തമാക്കി.
വെനസ്വേലയിലുള്ള നയതന്ത്രഞ്ജരെക്കൂടി യുഎസ് ഉടൻ തിരിച്ുവിളിക്കുമെന്നും പോംപിയോ വ്യക്തമാക്കി.
Post Your Comments