റിയാദ് : രാജ്യത്ത് സ്വദേശിവത്ക്കരണം പൂര്‍ണമാക്കാന്‍ സൗദി. സൗദി അറേബ്യയില്‍ സ്വകാര്യ മേഖലയിലെ പതിനാല് തസ്തികകള്‍ കൂടി സ്വദേശിവല്‍ക്കരിച്ചു. ഹ്യൂമണ്‍ റിസോഴ്സ് മേഖലയിലാണ് കൂടുതല്‍ തസ്തികകള്‍ സൗദികള്‍ക്ക് മാത്രമായി നീക്കിവെച്ചത്. തൊഴില്‍ മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
സ്വകാര്യ മേഖലയിലെ 14 തസ്തികകള്‍ 100 ശതമാനം സ്വദേശികള്‍ക്ക് സംവരണം ചെയ്തതെന്ന് സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തൊഴില്‍ മന്ത്രാലയം വിവിധ സന്ദര്‍ഭങ്ങളില്‍ കൊണ്ടുവന്ന നിയമങ്ങളെ അടിസ്ഥനമാക്കി പ്രാദേശിക പത്രമാണ് പട്ടിക തയ്യാറാക്കിയത്.
തൊഴില്‍കാര്യ ഡയറക്ടര്‍, എച്.ആര്‍ മാനേജര്‍, എച്.ആര്‍ ഓഫീസര്‍, എച്.ആര്‍ ക്ലാര്‍ക്, എച്.ആര്‍ സ്‌പെഷ്യലിസ്‌റ്, പി.ആര്‍ മാനേജര്‍, റിസപ്ഷനിസ്റ്റ്, ഹോട്ടല്‍ റിസപ്ഷനിസ്റ്റ്, സെക്യൂരിറ്റി ഗാര്‍ഡ്, ടൈം കീപ്പര്‍, ‘മുഅഖിബ്’, കസ്റ്റമര്‍ സര്‍വീസ് ഓഫീസര്‍, ആശുപത്രി & ക്ലിനിക് ക്ലാര്‍ക്, കസ്റ്റംസ് ക്ലിയറന്‍സ് ഓഫീസര്‍ എന്നിവയാണ് സ്വദേശികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ ജോലികള്‍.
ഈ ജോലികളില്‍ വിദേശികളെ നിയമിച്ചാല്‍ നിയലംഘനമായി പരിഗണിക്കുമെന്നും സ്ഥാപനത്തിന് പിഴയും ശിക്ഷയും ചുമത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments