Latest NewsKerala

പെരിയ ഇരട്ടക്കൊലപാതകം  – കേസില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍

കാസ‌ര്‍കോട്‌ : പെ രിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടി നുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഒരാളെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. കാസ‌ര്‍കോട് എച്ചിലടുക്കം സ്വദേശി മുരളിയാണ് കസ്റ്റഡിയിലായത്. കേസില്‍ ആരോപണ വിധേയനായ ശാസ്ത ​ഗം​ഗാധരന്റെ ഡ്രൈവ‌‌ര്‍ ആണ് മുരളി. ഇയാളുടെ അറസ്റ്റ് നാളെയുണ്ടാകുമെന്നാണ് സൂചനകള്‍.

കേസ് സിബിഐക്ക് വിടാന്‍ ശക്തമായ ആവശ്യം നിലനില്‍ക്കെയാണ് ഒരാള്‍ കൂടി അന്വേഷണ വിധേയമായി കസ്റ്റഡിയിലായത്. പ്രതികളെ കൃത്യത്തിന് ശേഷം രക്ഷപ്പെടാന്‍ സഹായിച്ചത് മുരളിയാണെന്നാണ് പോലീസ് നിഗമനം. ഫെബ്രുവരി പതിനേഴിന് രാത്രി എട്ട് മണിക്കാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്.

കൊലപാതകത്തിന് ശേഷം പ്രതികളെ വാഹനത്തില്‍ രക്ഷപ്പെടുത്തിയത് ഇയാളാണെന്നാണ് ഇപ്പോള്‍ പോലീസ് കരുതുന്നത്. കേസില്‍ മുന്‍പ് 7 പേര്‍ അറസ്റ്റിലായിരുന്നു. സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റിയം​ഗം എ പീതാംബരനാണ് കേസിലെ ഒന്നാം പ്രതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button