Latest NewsInternational

ഇന്ത്യയുടെ വ്യോമാക്രമണത്തിന് പിന്നാലെ പാകിസ്ഥാന്‍ ഒളിപ്പിച്ചത് 200 മൃതദേഹങ്ങള്‍ എന്ന് പാക് പൗരന്‍

പാക് അധീന കശ്മീരിലെ ആക്ടിവിസ്റ്റ് സെന്‍ജെ ഹസ്‌നാന്‍ സെറിംഗ് ആണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

വാഷിംഗ്ടണ്‍: പുല്‍വാമയിലെ അക്രമത്തിനു തിരിച്ചടിയായി ഇന്ത്യയുടെ വ്യോമാക്രമണത്തിന് പിന്നാലെ പലതരത്തിലുള്ള പ്രചരണങ്ങളാണ് പരന്നത്. തങ്ങളുടെ വനമേഖലയാണ് ഇന്ത്യ തകര്‍ത്തതെന്നും കൂടാതെ ആളപായം ഒന്നും തന്നെ ഉണ്ടായിട്ടില്ല എന്നും പാക്കിസ്ഥാന്‍ പ്രസ്താവിച്ചു. എന്നാല്‍ ബലാകോട്ടെ ഇന്ത്യയുടെ ആക്രമണത്തിന് ശേഷം ആരെയും അറിയിക്കാതെ പാകിസ്ഥാന്‍ ഒളിപ്പിച്ചത് 200 മൃതദേഹങ്ങളാണ് എന്ന് വെളിപ്പെടുത്തലുമായി പാക് പൗരന്‍.

പാക് അധീന കശ്മീരിലെ ആക്ടിവിസ്റ്റ് സെന്‍ജെ ഹസ്‌നാന്‍ സെറിംഗ് ആണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഭീകര കേന്ദ്രങ്ങളില്‍ നടന്ന ഇന്ത്യയുടെ ആക്രമണത്തിന് പിന്നാലെ നിരവധി മൃതദേഹങ്ങള്‍ ബാലകോട്ടില്‍ നിന്ന് പാകിസ്താനിലെ ഖൈബര്‍ പഖ്തൂന്‍ഖ്വയിലേക്ക് മാറ്റിയതായി ഒരു പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യത്തെ കുറിച്ച് ഒരു ഉര്‍ദു മാധ്യമത്തില്‍ റിപ്പോര്‍ട്ട് വന്നിട്ടുണ്ടായിരുന്നു എന്നാണ് അദ്ദേഹം അവകാശപ്പെട്ടിരിക്കുന്നത്.

ജെയ്‌ഷെ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള മദ്രസ അവിടെയാണുണ്ടായിരുന്നതെന്ന് പാക്കിസ്ഥാന്‍ സമ്മതിച്ച കാര്യമാണ്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ വ്യോമാക്രമണത്തില്‍ 200ല്‍ അധികം ഭീകരര്‍ കൊല്ലപ്പെട്ടിരിക്കാമെന്നും, ഇന്ത്യയുടെ ബാലകോട്ട് വ്യോമാക്രമണം പൂര്‍ണ വിജയമായിരുന്നു സെറിംഗ് വ്യക്തമാക്കി.

വ്യോമാക്രമണം നടന്ന സ്ഥലത്തേക്ക് ഇതുവരെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്കോ പ്രാദേശിക മാദ്ധ്യമങ്ങള്‍ക്കോ പ്രവേശിക്കാന്‍ പാക്കിസ്ഥാന്‍ അനുമതി നല്‍കിയിട്ടില്ല. അവര്‍ കള്ളം പറഞ്ഞതിനാണ് മാധ്യമങ്ങളെ അങ്ങോട്ടേക്ക് പ്രവേശിപ്പിക്കാത്ത എന്നും മാധ്യമങ്ങളെ സ്വതന്ത്രമായി പരിശോധന നടത്താന്‍ അനുവദിക്കാത്തതിനല്‍ ന്യായീകരണമില്ലെന്നും സെന്‍ജെ സെറിംഗ് പറഞ്ഞു.

കൂടാതെ ഇതിനൊക്കെ തെളിവായി വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ കുടുംബങ്ങളെ പാകിസ്ഥാന്‍ സൈനിക ഉദ്യോഗസ്ഥന്‍ ആശ്വസിപ്പിക്കുന്ന വീഡിയോയും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ട എല്ലാ ഭീകരര്‍ക്കും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകുമെന്നും അവര്‍ ശത്രുക്കളോട് പോരാടാന്‍ പാക് സര്‍ക്കാരിനെ സഹായിച്ചവരാണെന്നും സൈനിക ഉദ്യോഗസ്ഥന്‍ വീഡിയോയില്‍ പറയുന്നു. എന്നാല്‍ ഈ വീഡിയോയുടെ ആധികാരികത എത്രത്തോളം ഉണ്ട് എന്നതിനെക്കുറിച്ച് തനിക്ക് സംശയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button