ഇസ്‌ലാമബാദ്: ഇന്ത്യന്‍ സിനിമകള്‍ വേണ്ടെന്ന് പറഞ്ഞ പാക്ക് ഇപ്പോള്‍ ശരിക്കും പെട്ടിരിക്കുയാണ്. ഇത് ആദ്യ തവണയല്ല പാക് ഈ പണികാണിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പും ഇന്ത്യയില്‍ നിന്നുളള സിനിമ ഞങ്ങള്‍ക്ക് വേണ്ടേ എന്ന് വീരവാദം മുഴക്കിയ ടീമാണ്. പിന്നെ വരുമാനം കുറഞ്ഞ് പണി പാളുമെന്ന് മനസിലാക്കി വേണ്ടെന്ന് പറഞ്ഞ കക്ഷികഎള്‍ തന്നെ ഇന്ത്യന്‍ സിനിമ മതിയേ എന്ന നിലക്കായി.
ബാലാകോട്ട് പ്രത്യാക്രമണത്തിന് ശേഷവും പാക്ക് പഴയ പണക്ക് മുതിര്‍ന്നിരിക്കുകയാണ്. ഇന്ത്യയില്‍ നിന്നുളള സകല വിനോദ ഉപാധികളും അതായത് സിനിമ, ടിവി ഷോകള്‍ , പരസ്യങ്ങള്‍ മൊത്തം നിരോധിച്ചിരുന്നു എന്നാല്‍ പക്കിപ്പോള്‍ പെട്ടിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. വരുമാനമില്ല അത് തന്നെ കാരണം. ആകപ്പാടെ വര്‍ഷത്തില്‍ വിരലില്‍ എണ്ണാവുന്ന സിനിമകള്‍ മാത്രമാണ് പാക്കില്‍ നിര്‍മ്മിക്കപ്പെടുന്നത്. എന്നാല്‍ നിര്‍മ്മിക്കപ്പെടുന്നവയൊന്നും നേരെ ചൊവ്വെ ഓടുന്നില്ലെന്നതും വേറൊരു സത്യം. പിന്നെ പാക് പിടിച്ച് നിന്നത് ഇന്ത്യയില്‍ നിന്ന് വരുന്ന ചിത്രങ്ങല്‍ വെച്ചായിരുന്നു. ആ വരുമാന മാര്‍ഗ്ഗമാണ് ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന കണക്ക് വെട്ടി കളഞ്ഞത്.
പാക്കിസ്ഥാനിലെ സിനിമാ വ്യവസായം നേടുന്ന വരുമാനത്തിന്‍റെ 70 ശതമാനവും ഇന്ത്യന്‍ സിനിമകളില്‍ നിന്നുള്ളതാണ് എന്നതാണ് യാഥാര്‍ത്ഥ്യമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ഒരു അവസ്ഥയില്‍ പാക്കിസ്ഥാന്‍ ഭരണകൂടം വരുമാനത്തിന്‍റെ സിംഹഭാഗമായ ഇന്ത്യന്‍ സിനിമകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കുമെന്ന പ്രതീക്ഷയിലാണ് പാക്കിലെ സിനിമ വ്യവസായ വൃത്തങ്ങള്‍.
Post Your Comments