ന്യൂ ഡൽഹി : ഇന്ത്യയെ വീഴ്ത്തി പരമ്പര(3-2) നേട്ടവുമായി ഓസ്ട്രേലിയ. അവസാന മത്സരത്തിൽ 35 റണ്‍സിനാണു ഓസ്ട്രേലിയ ഇന്ത്യയെ തോൽപ്പിച്ചത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസീസ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സെടുത്തപ്പോൾ, മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് അത് മറികടക്കാൻ ആയില്ല, 237 റണ്‍സെടുക്കാനെ ഇന്ത്യക്ക് സാധിച്ചൊള്ളു. 56 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.
That's a wrap!
Australia win by 35 runs and clinch the series 3-2 #INDvAUS pic.twitter.com/SyCAR2JwDM
— BCCI (@BCCI) March 13, 2019
ആഡം സാംപ മൂന്നും പാറ്റ് കമ്മിന്‍സ്, ജേ റിച്ചാര്‍ഡ്‌സണ്‍ എന്നിവര്‍ രണ്ടു വിക്കറ്റും ഓസ്‌ട്രേലിയക്കായി സ്വന്തമാക്കി. അതോടൊപ്പം തന്നെ സ്മാന്‍ ഖവാജയുടെ സെഞ്ചുറിയും, അര്‍ദ്ധ സെഞ്ചുറി നേടിയ ഹാന്‍ഡ്സ്‌കോമ്പുമാണ് (52) ഓസീസ് മികച്ച സ്‌കോർ നേടാൻ സഹായിച്ചത്. നേരത്തെ ടി20 പരമ്പരയും ഓസ്‌ട്രേലിയ സ്വന്തമാക്കിയിരുന്നു.
AUSTRALIA WIN THE SERIES! History made as Australia seal a 3-2 ODI series victory over India with a 35-run win in Delhi
SCORES: https://t.co/aCzUs03Z2A pic.twitter.com/22Q0BLrDb2
— cricket.com.au (@cricketcomau) March 13, 2019
Post Your Comments