തിരുവനന്തപുരം : കുറ്റവാളികളെ വെടിവെച്ച് കൊല്ലുന്ന രീതി ശോഭനീയമല്ല അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയാണ് പോലീസ് ചെയ്യേണ്ടതെന്ന് മനുഷ്യാവകാശ കമ്മീഷന്‍. വെെത്തിരിയില്‍ മാവോയ്സ്റ്റ് നേതാവ് സിപി ജലീലിനെ വെടിവെച്ചു കൊന്ന സംഭവത്തെ തുടര്‍ന്നാണ് പോലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ അതിരൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്.
കുറ്റവാളികളെ നിയമ വ്യവസ്ഥക്ക് മുന്നിലെത്തിക്കാതെ വെടിവെച്ച് കൊലപ്പെടുത്തുന്ന പോലീസിന്‍റെ രീതി ശരിയല്ലെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ അംഗം മോഹന്‍ദാസ് പ്രതികരിച്ചത്. സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഔദ്ദ്യോഗിക വിശദീകരണവും നല്‍കിയിട്ടുമില്ല.
മാവോയിസ്റ്റുകളെ കൊന്ന് ഇല്ലാതാക്കാമെന്ന സര്‍ക്കാര്‍ നിലപാട് തെറ്റാണെന്നും മാവോയിസ്റ്റുകളെ നേരിടേണ്ട രീതി ഇതെല്ലെന്നും പ്രതിപക്ഷനേതാവും അഭിപ്രായപ്പെട്ടിരുന്നു.
Post Your Comments