
റാഞ്ചി: അഞ്ച് നക്‌സലുകള്‍ പോലീസ് പിടിയിലായി. ജാര്‍ഖണ്ഡിലെ രാംഗഡില്‍ നിന്ന്‍ ഇന്നലെയാണ് ഇവരെ പോലീസ് പിടികൂടിയത്. ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നക്‌സലുകള്‍ പിടിയിലായത്.
ഈ അഞ്ച് നക്സലുകൾക്കെതിരെ പല കേസുകളും പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
നിരോധിത തീവ്ര ഇടത് സംഘടനയായ പീപ്പിള്‍ ലിബറേഷന്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎല്‍എഫ്‌ഐ) അംഗങ്ങളാണ് പിടിയിലായത്. രണ്ടു തോക്കുകളും മൂന്നു മൊബൈല്‍ ഫോണുകളും ഇവരിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ടെന്ന് രാംഗഡ് എസ്പി നിധി ഡിവേദി പറഞ്ഞു.
Post Your Comments