Latest NewsNattuvartha

മൂന്നാം നിലയില്‍ നിന്നും വീണ് പരിക്കേറ്റ വിദേശ സഞ്ചാരി മരിച്ചു

മൂന്നാര്‍: ഹോട്ടലിന്റെ മൂന്നാം നിലയില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന വിദേശ സഞ്ചാരി മരിച്ചു. രാജസ്ഥാന്‍ സ്വദേശി രാം നുവാസ് ബലാറയുടെ മകനും സൂറത്തിലെ റിലയന്‍സ് പെട്രോളിയം കമ്പനിയില്‍ എന്‍ജിനീയറുമായ അമന്‍ ചൗധരി (28) ആണ് മരിച്ചത്. മധുവിധു ആഘോഷത്തിന് മൂന്നാറില്‍ എത്തിയതായിരുന്നു അമന്‍ ചൗധരിയും ഭാര്യയും. പഴയ മൂന്നാറിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയില്‍ നിന്നും വീണ് ഗുരുതര പരുക്കേറ്റ അമനെ ഉടന്‍ തന്നെ ടാറ്റ ടീ ആശുപത്രിയിലും തുടര്‍ന്നു എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button