ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ പീഡന കഥകള്‍ സിനിമയാകുന്നു. ‘ഫോര്‍ സെയ്ല്‍ ‘ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് ആന്റോ ഇലഞ്ഞി രചനയും, സംവിധീനവും നിര്‍വ്വഹിക്കുന്ന ഈ ചിത്രം കടവേലില്‍ ഫിലിംസാണ് നിര്‍മ്മിക്കുന്നത്. ദ ഡാര്‍ക്ക്, ഷേഡ്‌സ് ഓഫ് ആന്‍ എയ്ഞ്ചല്‍ ആന്‍ ഷെഫേര്‍ഡ് എന്ന പേരിട്ട ഈ ചിത്രത്തിന്റെ ഒന്നാം ഘട്ട ചിത്രീകരണം തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലായി പൂര്‍ത്തിയായി.
മൂന്ന് ഭാഷകളിലായി ചിത്രികരിക്കുന്ന ഈ ചിത്രത്തില്‍ ഫ്രാങ്കോ മുളക്കലിന്റെ വേഷം അവതരിപ്പിക്കുന്നത് പ്രമുഖ തമിഴ് സംവിധായകന്‍ രാംദാസ് രാമസ്വാമി ആണ്. കൊച്ചിയില്‍ നീതി തേടി സമരം ചെയ്ത കന്യാസ്ത്രീ സമൂഹത്തിന് പിന്തുണ പ്രഖ്യാപിച്ച ഒരു പറ്റം ആളുകളാണ് ചിത്രത്തിന് പിന്നില്‍ അണിനിക്കുന്നത്.
ഒരു ബിഷപ്പിന്റെയും , കന്യസ്ത്രീയുടെയും ജീവിതത്തില്‍ ആകസ്മികമായി ഉണ്ടാകുന്ന ചില സംഭവങ്ങളും, അതുമൂലം അവര്‍ നേരിടേണ്ടി വരുന്ന പ്രത്യാഘാതങ്ങളെയും, ആസ്പദമാക്കിയാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്. ബിഷപ്പിനെ അറസ്റ്റ് ചെയ്ത ശേഷം തുടര്‍ന്നുണ്ടാകുന്ന പോലീസ് അന്വേഷണങ്ങള്‍ക്ക് ചിത്രത്തില്‍ കൂടുതല്‍ പ്രാധാന്യം കൊടുത്തിരിക്കുന്നു. ഈ രംഗങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് ലഭിക്കാന്‍ സംഭവം നടന്ന സ്ഥലത്ത് തന്നെ ചിത്രീകരണം നടത്തുകയായിരുന്നു സംവിധായകന്‍ . ബിഷപ്പിന്റെ വഴിവിട്ട രാഷ്ട്രീയ ബന്ധങ്ങളെക്കുറിച്ചും ചിത്രം ചര്‍ച്ച ചെയ്യുന്നു. മയക്കുമരുന്ന് ലോബികളും , നായകനും തമ്മിലുള്ള ബന്ധങ്ങള്‍ ചിത്രത്തില്‍ തുറന്നു കാണിക്കുന്നുണ്ട്. ഒരു ഞെട്ടലോടെ മാത്രമേ ഈ രംഗങ്ങള്‍ പ്രേക്ഷകര്‍ക്ക് കാണാനാകു. വ്യത്യസ്തമായൊരു ക്ലൈമാക്‌സാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിന്റെ തമിഴ് റൈറ്റ് നല്ലോരു വിലക്കാണ് വിറ്റു പോയത്. സഭയ്ക്ക് ചീത്ത പേരുണ്ടാക്കുന്ന അനേകം ഫ്രാങ്കോമാര്‍ ഉണ്ടായാലും , സഭ അതിനെയെല്ലാം അതി ജീവിക്കുമെന്ന് ചിത്രം പറയുന്നു.
കടവേലില്‍ ഫിലിംസിന്റെ ബാനറില്‍ ആന്റേ ഇലഞ്ഞി രചനയും, സംവിധീനവും നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിന്റെ ക്യാമറ- അനില്‍ വിജയ്, എഡിറ്റര്‍-ലിന്‍സന്‍ റാഫേല്‍, സംഗീതം- ജയപ്രകാശ്, എല്‍വിന്‍, കല- ഷബീര്‍ അലി, മേക്കപ്പ്- ലാല്‍ കരമന, സംഘട്ടനം- ജിറോഷ്, ഫിനാന്‍സ് മാനേജര്‍-ജോജോ ആലപ്പാട്ട്, പ്രൊജക്റ്റ് ഡിസൈനര്‍- ജെസ്സി, ജോസി, കോസ്റ്റ്യൂമര്‍-കുക്കു ജീവന്‍, പ്രൊഡഷന്‍ കണ്‍ട്രോളര്‍-വിസ്മയ തങ്കപ്പന്‍, എക്‌സിക്യൂട്ടിവ്- അനുക്കുട്ടന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- മഹേഷ് ക്യഷ്ണ, അസോസിയേറ്റ് ഡയറക്ടര്‍- വിനോദ് ശര്‍മ്മ, സ്റ്റില്‍- വിദ്യാസാഗര്‍, ഡിസൈന്‍- രാഹുല്‍ രാജ്, പി.ആര്‍.ഒ -അയ്മനം സാജന്‍
രാംദാസ് രാമസ്വാമി, മനു രാജ്, നാരയണന്‍കുട്ടി, ബാബു ജോസ്, കോട്ടയം പുരുഷന്‍, ഷിബു തിലകന്‍, നഷത്ര, മോഹിനി എന്നിവര്‍ അഭിനയിക്കുന്നു. രണ്ടാം ഘട്ട ചിത്രീകരണം, ജലന്തര്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ ആരംഭിച്ചു.
Post Your Comments