തിരൂര്‍: സിപിഎം മാര്‍ച്ച് തടഞ്ഞ എസ്‌ഐക്ക് കരണത്ത് അടി കിട്ടി. തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ സിപിഎം നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷം.തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് പരിസരത്ത് എത്തിയതോടെ പ്രതിഷേധ മാര്‍ച്ച് പൊലീസ് തടഞ്ഞു. ഇതിനിടെ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി.
നേതാക്കള്‍ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇരച്ചെത്തിയ നീല ഷര്‍ട്ട് ഇട്ട യുവാവ് പ്രകോപനം സൃഷ്ടിക്കാതെ നിന്നിരുന്ന എസ്‌ഐ ഗോപാലന്റെ കരണത്തടിക്കുകയായിരുന്നു. വീണ്ടും മര്‍ദിക്കാന്‍ ഒരുങ്ങിയപ്പോള്‍ മറ്റു പൊലീസുകാരും നേതാക്കളും ചേര്‍ന്ന് യുവാവിനെ പിടിച്ചുമാറ്റുകയായിരുന്നു.പിന്നീട് ഇയാള്‍ സമരസ്ഥലത്തുനിന്ന് അപ്രത്യക്ഷനായി. അടുത്തിടെ ആലത്തിയൂരിലും താഴേപ്പാലത്തും വച്ച് പൊലീസിനെ മര്‍ദിച്ച സംഭവത്തില്‍ ഒരു സിപിഎംകാരനെതിരെയും ഒരു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെതിരെയും പൊലീസ് കേസെടുത്തിരുന്നു.
Post Your Comments