Latest NewsKerala

ഉത്തരക്കടലാസുകള്‍ റോഡില്‍ നിന്ന് കണ്ടെത്തി; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

എം.ജി സര്‍വകലാശാല ഡിഗ്രി പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ റോഡില്‍ നിന്ന് കണ്ടെത്തിയ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. മൂല്യനിര്‍ണയ ചുമതലയുണ്ടായിരുന്ന അധ്യാപികയെയും ചീഫ് എക്സാമിനറെയും ക്യാമ്പ് ഓഫീസറെയും പരീക്ഷ ജോലികളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സിന്‍ഡിക്കേറ്റ് പരീക്ഷ ഉപസമിതിയെ വൈസ് ചാന്‍സലര്‍ നിയമിച്ചു. രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി. തോട്ടയ്ക്കാട്ടുകര സിഗ്നലിന് സമീപം 39 ഉത്തരക്കടാലുസുകള്‍ ഓട്ടോ തൊഴിലാളികളാണ് കണ്ടെത്തിയത്.

2018 ഡിസംബര്‍ 12ന് നടത്തിയ ബി.എസ്. സി മൂന്നാം സെമസ്റ്റര്‍ ജെനറ്റിക്‌സ് പരീക്ഷയുടെ മാര്‍ക്ക് രേഖപ്പെടുത്തിയ ഉത്തരക്കടലാസാണ് വഴിയരികില്‍ നിന്ന് ലഭിച്ചത്. മൂല്യ നിര്‍ണ്ണയം കഴിഞ്ഞ ഉത്തരക്കടലാസുകളാണ് ഇവയെന്നാണ് സൂചന. എന്നാല്‍ പരീക്ഷാ ഫലം ഇതുവരെ വന്നിട്ടില്ലാത്തതിനാല്‍ പുനര്‍ മൂല്യ നിര്‍ണ്ണയം വരെ വേണ്ടിവരാവുന്ന ഉത്തരക്കടലാസുകളാണ് ഇവ. പരിശോധനയ്ക്കായ് കൊണ്ടുപോകും വഴി നഷ്ടപ്പെട്ടതാകാം എന്നാണ് സൂചന. കളഞ്ഞു കിട്ടിയഉത്തരക്കടലാസുകള്‍ ആലുവ പോലീസിന് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button