KeralaLatest NewsNews

സംസ്ഥാനത്ത് പാതയോരങ്ങളിലെ കൊടി തോരണങ്ങള്‍ സ്ഥാപിക്കുന്നതില്‍ നിയന്ത്രണവുമായി സര്‍ക്കാര്‍

സംസ്ഥാനത്ത് കൊടി തോരണങ്ങള്‍ ഇനി തോന്നുംപോലെ സ്ഥാപിക്കാനാകില്ല, പുതിയ മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പാതയോരങ്ങളിലെ കൊടി തോരണങ്ങള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട്, വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും, സാംസ്‌കാരിക-മത സംഘടനകള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇതിനായി, ചില പുതിയ മാര്‍ഗ രേഖ പറത്തിറക്കി.

Read Also:12കാരിയെ പീഡിപ്പിക്കാൻ ശ്രമം : കെട്ടിട കരാറുകാരൻ പൊലീസ് പിടിയിൽ

കൊടി തോരണങ്ങള്‍ സ്ഥാപിക്കുന്നത് കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധമിമുട്ടുണ്ടാക്കരുത്, മുന്‍പ് തദ്ദേശ സെക്രട്ടറിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണം, കൊടി തോരണങ്ങള്‍ വയ്ക്കുമ്പോള്‍ സംഘര്‍ഷത്തിലേക്ക് പോകാതെ നോക്കണം, നിശ്ചിത ദിവസങ്ങളിലേയ്ക്ക് മാത്രമേ കൊടി തോരണങ്ങള്‍ വെയ്ക്കാവൂ തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ അടങ്ങുന്നതാണ് സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗ നിര്‍ദ്ദേശം.

പാര്‍ട്ടി സമ്മേളനങ്ങളിലെയടക്കം കൊടി തോരണങ്ങള്‍ നീക്കം ചെയ്യാത്തതില്‍, ഹൈക്കോടതി സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍, മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചിരുന്നു. പാതയോരങ്ങളില്‍ മാര്‍ഗതടസ്സമില്ലാതെ കൊടി തോരണങ്ങള്‍ കെട്ടാമെന്നായിരുന്നു സര്‍വകക്ഷി യോഗത്തിലെ തീരുമാനം. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും, മത-സാമുദായിക, സാംസ്‌കാരിക സംഘടനകള്‍ക്കും പ്രചരണത്തിനുള്ള അവസരം നിഷേധിക്കരുതെന്നും യോഗത്തില്‍ തീരുമാനമായിരുന്നു. ഇതിന് പിന്നാലെയാണ്, തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍ പാതയോരങ്ങളില്‍ കൊടി തോരണങ്ങള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button