കൊളംബോ: ശ്രമകരമായ കുഴിബോംബുകൾ നീക്കം ചെയ്യാനുറച്ച് ജാഫ്നയിലെ സ്ത്രീകൾ രംഗത്ത് .ശ്രീലങ്കൻ ആഭ്യന്തരയുദ്ധം കഴിഞ്ഞ് 10 വർഷം കഴിയുമ്പോൾ ധാർമികതയുടെ ദൗത്യവുമായി മുന്നോട്ട് വന്നിരിക്കുകയാണ് ജാഫ്നയിലെ ഒരു സംഘം വനിതകൾ.
തമിഴ്പുലികൾ യുദ്ധത്തിനായി പാകിയ കുഴിബോംബുകൾ അതിസാഹസികമായി നീക്കം ചെയ്യുകയാണവർ. ഹലോ ട്രസ്റ്റ് എന്ന സന്നദ്ധ സംഘടനക്കു കീഴിൽ അപകടകരമായ ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവരിൽ പകുതിയിലേറെയും യുവതികളാണ്.ഇവരിൽ പലരും യുദ്ധ വിധവകളുമാണ്.
ഈ ജീവൻ പണയംവെച്ചുള്ള ഈ ദൗത്യത്തിന് അവരെ പ്രേരിപ്പിക്കുന്നത് ദാരിദ്ര്യം മാത്രമല്ല, അടുത്ത തലമുറക്ക് സുരക്ഷിതമായി ജീവിക്കാനുള്ള ഭൂമിയൊരുക്കുകയാണെന്ന ബോധ്യമാണ്. ‘ആദ്യ ദിവസങ്ങളിലും ആദ്യമായി ഗ്രനേഡ് കണ്ടെത്തിയപ്പോഴും ഭയന്നുവെങ്കിലും നാളെ ജനങ്ങൾക്ക് വീണ്ടും വന്ന് താമസിക്കാനു ള്ള അവസരമാണ് സൃഷ്ടിക്കുന്നത് എന്ന് ആലോചിക്കുമ്പോ ൾ സംതൃപ്തിയുണ്ടെ’ന്ന് ഡീമൈനിങ് സംഘത്തിലെ ഇന്ദിര പാർഥസാരഥി പറയുന്നു.
Post Your Comments