Latest NewsIndia

അവിഹിതബന്ധമുണ്ടെന്ന് പറഞ്ഞ ഭര്‍ത്താവിന് നേരെ വെടിയുതിര്‍ത്ത് ആര്‍ പി എഫ് ഉദ്യോഗസ്ഥയായ ഭാര്യ

റായ്പൂര്‍: പരപുരുഷ ബന്ധമുണ്ടെന്ന് ആരോപിച്ച ഭര്‍ത്താവിന് നേരെ ആര്‍ പി എഫ് ഉദ്യോഗസ്ഥയായ ഭാര്യ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് വെടിയുതിര്‍ത്തു.

ഛത്തിസ്ഖഡിലെ ബലോദാബസാര്‍ ഭട്ടാപര ജില്ലയിലാണ് ഈ നാടകീയ സംഭവം അരങ്ങേറിയത്. റെയില്‍വേ സംരക്ഷണ സേനയിലെ ഇന്‍സ്‌പെക്ടറായി ജോലിചെയ്യുന്ന സുനിതാ മിഞ്ച് എന്ന 39കാരിയാണ് തര്‍ക്കത്തിനിടയില്‍ ദേഷ്യം സഹിക്ക വയ്യാതെ ഭര്‍ത്താവിന് നേരെ വെടിയുതിര്‍ത്തത്.

സുനിതയുടെ ഭര്‍ത്താവ് ദീപക് ശ്രീവാസ്തവയും റയില്‍വേയില്‍ ഉദ്യോഗസ്ഥനാണ്. സുനിത ഡ്യൂട്ടിയിലിരിക്കുമ്പോള്‍ ദീപക് സുനിതയെ കാണാനേത്തി. അതിനുശേഷം തമ്മില്‍ സംസാരിച്ച് തെറ്റിയ ദീപക്ക് സുനിതയ്ക്ക് പരപുരുഷ ബന്ധമുണ്ടെന്ന് ആരോപിക്കുകയായിരുന്നു. അതോടെ ഇരുവരും തമ്മില്‍ വലിയ തര്‍ക്കത്തിലായി.

തര്‍ക്കം കലശലായതിനിടെ സുനിത തന്റെ സര്‍വ്വീസ് റിവോള്‍വര്‍ എടുത്ത് ദീപക്കിന് നേരെ രണ്ട് തവണ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ ദീപക്കിന്റെ ഇടുപ്പില്‍ രണ്ട് വെടിയുണ്ടകള്‍ തറച്ചുകയറി. ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ല്‍ അതിനാല്‍ മറ്റ് അനിഷ്ട ആപത്തുകള്‍ ഒന്നും ഉണ്ടായില്ല. നിലവില്‍ ദീപക് അപകടനില തരണം ചെയ്തിട്ടുണ്ട്. എന്നാല്‍ സംഭവത്തെ തുടര്‍ന്ന് പൊലീസ് സുനിതയെ അറസ്റ്റ് ചെയ്തു. പൊലീസ് ഇവരെ ചോദ്യം ചെയ്ത വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button