Latest NewsIndia

‘ ചൗക്കിദാര്‍ ചോര്‍ ഹൈ’ രാഹുലിനെതിരെ പരാതി

ഈ മാസം ആദ്യം മുംബൈയില്‍ നടന്ന പരിപാടിയില്‍ രാഹുല്‍ ചൗക്കിദാര്‍ ചോര്‍ ഹൈ എന്ന് പ്രയോഗിച്ചത് ചൂണ്ടിക്കാട്ടിയാണ് പരാതി.

ന്യൂദല്‍ഹി : തെരഞ്ഞെടുപ്പിനിടെ തെറ്റായ പ്രയോഗത്തില്‍ രാഹുല്‍ഗാന്ധി പരാതി നല്‍കി. ‘ചൗക്കിദാര്‍ ചോര്‍ ഹൈ’ കാവല്‍ക്കാരന്‍ കള്ളനാണ് എന്ന പ്രയോഗത്തിനെതിരെ പരാതിയുമായി സുരക്ഷാ ഗാര്‍ഡുകളുടെ അസോസിയേഷനാണ് പരാതി നല്‍കിയിരിക്കുന്നത്.ബന്ദ്ര കുര്‍ല കോംപ്ലക്‌സ് പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്. ഈ മാസം ആദ്യം മുംബൈയില്‍ നടന്ന പരിപാടിയില്‍ രാഹുല്‍ ചൗക്കിദാര്‍ ചോര്‍ ഹൈ എന്ന് പ്രയോഗിച്ചത് ചൂണ്ടിക്കാട്ടിയാണ് പരാതി.

രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും പ്രചാരണത്തിനായി ഉപയോഗിക്കുന്ന ഈ പ്രയോഗം സുരക്ഷാ ഗാര്‍ഡുകളെ അപമാനിക്കുന്നതാണെന്നാണ് വ്യാപക പരാതി. മഹാരാഷ്ട്ര രാജ്യ സരുക്ഷ രക്ഷക് എന്ന അസോസിയേഷനാണ് മുംബൈ പോലീസില്‍ രാഹുല്‍ ഗാന്ധിക്കെതിരെ പരാതി നല്‍കിയത്.ഗാര്‍ഡുകളെ അപമാനിക്കുന്ന തരത്തിലുള്ള പ്രയോഗങ്ങള്‍ തടയാന്‍ രാഹുലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തയ്യാറായിട്ടുണ്ടെന്ന് യൂണിയന്‍ പ്രസിഡന്റ് പ്രതികരിച്ചു. അടുത്തിടെ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ രാഹുല്‍ വ്യാപകമായി ഈ പ്രയോഗം ഉപയോഗിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button