തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ച്രചരണങ്ങള്ക്കായി കേരളത്തില്‍ എത്തുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനം വേണടെന്നു വച്ചു.മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ വയനാട് സന്ദര്‍ശനം ഒഴിവാക്കാന്‍ സുരക്ഷ ഏജന്‍സികള്‍ ആവശ്യപ്പെട്ടതോടെയാണ് തീരുമാനം. പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന് വസന്തകുമാറിന്റെ വീട് സന്ദര്‍ശിക്കാനിരിക്കെയായിരുന്നു രാഹുല്‍.
വൈത്തിരിയിലെ റിസോര്‍ട്ടിലുണ്ടായ മാവോയിസ്റ്റ്- പൊലീസ് വെടിവെപ്പിനെ തുടര്‍ന്നാണ് രാഹുലിന്റെ വയനാട് യാത്രയ്ക്ക് സുരക്ഷാ ഏജന്‍സികള്‍ അനുമതി നിഷേധിച്ചതെന്നാണ് സൂചന. വൈത്തിരി ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ തിരിച്ചടിച്ചേക്കാനുള്ള സാധ്യത കണക്കിലെടുത്താണ് മുന്നറിയിപ്പ്.
കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട ശരത്ത് ലാലിന്റേയു കൃപേഷിന്റേയും വീടുകള്‍ രാഹുല്‍ സന്ദര്‍ശിക്കും. കൂടാതെ കോഴിക്കോട്ടെ പരിപാടിയിലും പങ്കെടുക്കുമെന്നാണ സൂചന.
Post Your Comments