Latest NewsNattuvartha

കാലാവസ്ഥാ വ്യതിയാനം; കണ്ണോം വയലിൽ നെൽകൃഷി കരിഞ്ഞുണങ്ങി

പുഞ്ചക്കൃഷിക്ക്‌ ഇറങ്ങിയ കർഷകരുടെ നെൽകൃഷി കരിഞ്ഞുണങ്ങുന്നു.

പഴയങ്ങാടി: കാലാവസ്ഥാ വ്യതിയാനം; കണ്ണോം വയലിൽ നെൽകൃഷി കരിഞ്ഞുണങ്ങി . കാലാവസ്ഥ വ്യതിയാനം മൂലം ഏഴോം പഞ്ചായത്തിലെ കണ്ണോം വയലിൽ പുഞ്ചക്കൃഷിക്ക്‌ ഇറങ്ങിയ കർഷകരുടെ നെൽകൃഷി കരിഞ്ഞുണങ്ങുന്നു.

രണ്ടാംവിള നെൽക്കൃഷിക്ക്‌ ഇത്തവണ ഏറെ പ്രതീക്ഷയോടെയാണ് കർഷകർ ഇറങ്ങിയത്. എന്നാൽ പ്രതീക്ഷിച്ച ഫലം കിട്ടിയില്ല. പാടങ്ങൾ മഴ കുറവായതിനാൽ നേരത്തേ വറ്റിവരണ്ടു. നെല്ലു വിരിയുന്ന സമയത്തു തന്നെ വയലുകൾ വറ്റിവരണ്ടു പോയതിനാൽ വ്യാപകമായി നെൽകൃഷി കരിഞ്ഞുണങ്ങിയ നിലയിലാണ്. അടുത്ത കാലത്തായി കാലാവസ്ഥാ വ്യതിയാനം കാരണം രണ്ടാംവിളക്കൃഷി നഷ്ടത്തിലാണെന്നു കർഷകർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button