കോട്ടയം: കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ കേരള ജനപക്ഷം ചെയര്മാന് പി.സി.ജോര്‍ജ്. സ്ഥിരം തോല്‍ക്കുന്ന സ്ഥാനാര്‍ഥിയെയാണ് കേരള കോണ്‍ഗ്രസ്-എം കോട്ടയം മണ്ഡലത്തില്‍ മത്സരിപ്പിക്കുന്നതെന്ന് ജോര്‍ജ് പരിഹസിച്ചു.
കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ജോസ് കെ. മാണിയും കോട്ടയത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ വി.എന്‍.വാസവനുമായി രഹസ്യ കച്ചവടങ്ങളുണ്ടായിരുന്നുവെന്നും ഇതുവഴി ഒരുപാട് ലാഭം ജോസ് കെ. മാണിക്ക് ഉണ്ടായിട്ടുണ്ടെന്നും ജോര്‍ജ് പറഞ്ഞു. ഇതിന്റെ പ്രത്യുപകാരമായാണ് തോമസ് ചാഴികാടന് കോട്ടയത്ത് സ്ഥാനാര്‍ത്ഥിത്വം നല്‍കിയതെന്നും ജോര്‍ജ് പറഞ്ഞു.
കേരള കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് ചെയര്‍മാനായ പി.ജെ.ജോസഫിനെ മാണിയും കൂട്ടരും അവഗണിച്ചു. അദ്ദേഹത്തിന് പശുക്കറവയും കൃഷിയും ഒക്കെയായി ഇനി ജീവിക്കാം. അതല്ല ഈ അനീതിക്കെതിരേ പോരാടാന്‍ തീരുമാനിച്ചാല്‍ എല്ലാ പിന്തുണയും നല്‍കുമെന്നും പി.സി.ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പി.സി.ജോര്‍ജ്.
Post Your Comments