
ചെന്നൈ : മകന് ഭാര്യയുമായി അവിഹിതമുണ്ടെന്ന് സംശയിച്ച് ഈ ദമ്പതികള്‍ക്ക് പിറന്ന സ്വന്തം മകനെ അച്ഛന്‍ വകവരുത്തി. വെട്ടി കൊലപ്പെടുത്തുകയായിരുന്നു. തമിഴ്‌നാട്ടിലെ സെന്തമിഴ് നഗരത്തിലെ രാമപുരത്താണ് സംഭവം. . ശക്തിവേല്‍(50)ആണ് സംശയത്തെ തുടര്‍ന്ന് മകന്‍ സതീഷി(22)നെ കൊലപ്പെടുത്തിയത്. ശക്തിവേലിനെതിരെ റോയല്‍ നഗര്‍ പൊലീസ് കേസെടുത്തു. അമ്മയും മകനും തമ്മില്‍ ലെെെംഗീക ബന്ധമുണ്ടെന്ന് പിതാവായ ശക്തിവേല്‍ ബലമായി സംശയിച്ചിരുന്നു.
ഇതിന്‍റെ പേരില്‍ നിരന്തരം ഇവര്‍ തര്‍ക്കത്തിലേര്‍പ്പെടാറുണ്ടായിരുന്നു. തുടര്‍ന്ന് പിന്നീട് പക കെെയ്യങ്കളിയിലേക്ക് എത്തുകയും പ്രകോപിതനായ അച്ഛന്‍ മകനെ തുടര്‍ച്ചയായി മാരകമായി വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. അമ്മയും സഹോദരിയും തടഞ്ഞെങ്കിലും ഇയാള്‍ പിന്‍മാറിയില്ല. കൊല നടത്തിയതിന് ശേഷം സ്ഥലം വിടുകയും ചെയ്തു. സതീഷിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല.
Post Your Comments