ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ശിവക്ഷേത്രമാണ് ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ (കാശി/ബനാറസ്) സ്ഥിതി ചെയ്യുന്ന കാശി വിശ്വനാഥ ക്ഷേത്രം. ഗംഗയുടെ പടിഞ്ഞാറന്‍തീരത്ത് സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിന് ദ്വാദശജ്യോതിര്‍ലിംഗങ്ങളില്‍ പ്രമുഖസ്ഥാനമുണ്ട്. ശിവന്‍ ഇവിടെ വിശ്വനാഥന്‍ അഥവാ വിശ്വേശ്വരന്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. പ്രാചീനകാലം മുതല്‍ക്കേ ഈ ക്ഷേത്രം ഹിന്ദുത്വവുമായും ശിവപുരാണങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. കാശി വിശ്വനാഥക്ഷേത്രം നിരവധി തവണ തകര്‍ക്കുകയും ഉയര്‍ന്നു വരികയും ചെയ്തിട്ടുണ്ട്.
1194ല്‍ തന്റെ പടയോട്ടകാലത്ത് മുഹമ്മദ് ഗോറി തകര്‍ത്തു ഭവ്യക്ഷേത്ര നിര്‍മ്മാണം നടക്കവേ കുത്തബുദ്ദീന്‍ ഐബക് ക്ഷേത്രം വീണ്ടും തകര്‍ത്തു. 1494ല്‍ സിക്കന്തര്‍ ലോധി ക്ഷേത്രം തകര്‍ത്തെന്നു മാത്രമല്ല തല്‍സ്ഥാനത്ത് ക്ഷേത്രനിര്‍മ്മാണം നിരോധിക്കുകയും ചെയ്തു. നാടാകെ കൊടുംവരള്‍ച്ചകൊണ്ട് ഭയന്ന ചക്രവര്‍ത്തി നാരായനഭട്ടപണ്ഡിതന്റെ ഇംഗിതത്തിനു വഴങ്ങി മഴ പെയ്യിച്ചാല്‍ നിരോധനം നീക്കാമെന്നു സമ്മതിച്ചു. 1669ല്‍ ഔറംഗസേബ് ക്ഷേത്രം തകര്‍ത്ത് തല്‍സ്ഥാനത്ത് പള്ളി പണിതു. 1780ല്‍ റാണി അഹല്യ ക്ഷേത്രം വീണ്ടും പണിതു. 1835ല്‍ പഞ്ചാബിലെ രഞ്ജിത് സിങ്ങ് മഹാരാജാവ് ക്ഷേത്രകമാനം 1000 കിലോ സ്വര്‍ണ്ണം പൂശുകയുണ്ടായി.
Post Your Comments